ഐഎഫ്എഫ്കെ: മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്
ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ന്യൂട്ടന്‍ ഉള്‍പ്പെടെ മത്സരവിഭാഗത്തിലുള്ള ഏട്ട് ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. അതേ സമയം നേരത്തെ ഷെഡ്യൂള്‍ ചെയ്ത..
ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ന്യൂട്ടന്‍ ഉള്‍പ്പെടെ മത്സരവിഭാഗത്തിലുള്ള ഏട്ട് ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. അതേ സമയം നേരത്തെ ഷെഡ്യൂള്‍ ചെയ്ത ന്യൂഡ് മേളയില്‍ നിന്നും പിന്‍വലിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് പ്രദര്‍ശനത്തിന് തടസമായതെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. മേളയുടെ മൂന്നാം ദിനം പ്രക്ഷകരെ കാത്തിരിക്കുന്നത് മികച്ച സിനിമകളാണ് കാന്‍ഡലേറിയ , ഗാര്‍ഡന്‍ ഓഫ് ഡിസൈര്‍ , ഡാര്‍ക് വിന്‍ഡ്, വൈറ്റ് ബ്രിഡ്ജ് ,ഗ്രെയ്ന്‍ ഇന്ത്യന്‍ ചിത്രം ന്യൂട്ടന്‍ , വാജിബ്, എന്നിവയാണ് മത്സരവിഭാഗം ചിത്രങ്ങള്‍. ഇതില്‍ ഗ്രെയിനിന്റെ രണ്ടാം പ്രദര്‍ശനമാണിന്ന്.
ലോകസിനിമാ വിഭാഗത്തില്‍ 24 ചിത്രങ്ങള്‍ പ്രദര്‍സിപ്പിക്കും.ഇന്ത്യന്‍ സിനിമാ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നു മറാത്തി ചിത്രം ന്യൂഡ് മേളയില്‍ നിന്നൊഴിവാക്കി. ഇതുവരെ സെന്‍ഡസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് ഷെഡ്യൂയല്‍ ചെയ്ത ചിത്രത്തിന്യരെ പ്രദര്‍ശനം ഒഴിവാക്കിയത്. ഗോവ ചലച്ചിത്ര മേളയില്‍ സുവര്‍ണ മയൂരം നേടിയ 120 ബിപിഎം ഇന്നത്തെ മേളയിലുണ്ട്. കൂടാതെ മലയാളം സിനിമാ ഇന്ന് വിഭാഗത്തില്‍ ടേക്ക് ഓഫും കറുത്ത ജൂതനും പ്രദര്‍ശിപ്പിക്കും.