കോൺഗ്രസുമായുള്ള സഹകരണത്തെ പരോക്ഷമായി വിമർശിച്ച് പിണറായി
രാജ്യത്ത് തെരെഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കുന്ന കൂട്ടുകെട്ട്പാര്‍ട്ടികളുടെ നയത്തിന്റെ അടിസ്ഥാനത്തിലാകണമെന്നും ബിജെപി ഗവൺമെന്റിനെ താഴെയിറക്കാൻ നവ ഉദാരവൽക്കരണ നയത്തെ മാറ്റി നിർത്തണമെന്നും പിണറായി വിജയൻ പറഞ്ഞു
കോൺഗ്രസുമായുള്ള സഹകരണത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് തെരെഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കുന്ന കൂട്ടുകെട്ട്പാര്‍ട്ടികളുടെ നയത്തിന്റെ അടിസ്ഥാനത്തിലാകണമെന്നും ബിജെപി ഗവൺമെന്റിനെ താഴെയിറക്കാൻ നവ ഉദാരവൽക്കരണ നയത്തെ മാറ്റി നിർത്തണമെന്നും പിണറായി വിജയൻ പറഞ്ഞു.സിപിഎമ്മിന്റെ നിര്‍ണായക കേന്ദ്രകമ്മിറ്റി യോഗം കൊല്‍ക്കത്തയില്‍ ഇന്ന് ചേരാനിരിക്കെയാണ് പിണറായി നിലപാട് ആവര്‍ത്തിച്ചത്.
നവഉദാരവല്‍ക്കരണത്തെ എതിരിടാന്‍ അതിനെ തന്നെ കൂട്ടുപിടിക്കുന്നത് ശരിയാവില്ലെന്നാണ് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മളനത്തില്‍ പിണറായി വിശദീകരിച്ചത്. ബിജപി അധികാരത്തില്‍ വരാന്‍ ഇടയാക്കിയത് കോണ്‍ഗ്രസിന്റെ നയമാണ്.അതേ നയമാണ് ബിജെപിയുടേതും .നയത്തില്‍ വ്യക്തതയുള്ള പാര്‍ട്ടികളെ കൂട്ടിയാണ് വിശാല വേദി ഉണ്ടാക്കേണ്ടത്.
കഴിഞ്ഞ ദിവസം പ്രവീണ്‍ തൊഗാഡിയ നടത്തിയ വെളിപ്പെടുത്തല്‍ അതീവ ഗൌരവതരമാണെന്നും രാജ്യത്ത് ബഹുസ്വരത തകര്‍ക്കാനുള്ള നീക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമാപനസമ്മേളനത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് അധ്യക്ഷത വഹിച്ചു.