രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞെങ്കിലും സംഘട്ടനങ്ങൾ കൂടിയതായി മുഖ്യമന്ത്രി
Update: 2018-05-28 04:45 GMT
പൊലീസ് നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തും
എല്‍ഡിഎഫ് അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞെങ്കിലും രാഷ്ട്രീയ സംഘട്ടനങ്ങൾ കൂടിയതായി മുഖ്യമന്ത്രി നിയമസഭയിൽ. പൊലീസ് നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തുമെന്നും എംകെ മുനീറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. റേഷൻ കാർഡ് മുൻഗണനാ പട്ടികയിൽ തൊണ്ണൂറ്റിയൊന്നായിരത്തിലധികം സർക്കാർ ഉദ്യോഗസ്ഥർ കടന്നു കൂടിയതായി ഭക്ഷ്യമന്ത്രി പി.തിലോത്തമൻ സഭയെ അറിയിച്ചു.