എംഎല്‍എ വിജയന്‍പിള്ളയുടെ മകനെതിരായ കേസ് പൊലീസ് അവസാനിപ്പിക്കുന്നു
ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനിതിരായ കേസ് ചവറ പൊലീസ് അവസാനിപ്പിക്കുന്നു. മാവേലിക്കര കോടതിയില്‍ സമാന പരാതിയില്‍ വാദം നടക്കുന്ന സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.
ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനിതിരായ കേസ് ചവറ പൊലീസ് അവസാനിപ്പിക്കുന്നു. മാവേലിക്കര കോടതിയില്‍ സമാന പരാതിയില്‍ വാദം നടക്കുന്ന സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. വാദം തുടരുന്ന സംഭവത്തില്‍ വീണ്ടും മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാകില്ലെന്ന് പൊലീസ് ചവറ കോടതിയെ അറിയിക്കും. ഇതു സംബന്ധിച്ച നിയമോപദേശം പൊലീസിന് ലഭിച്ചു.
വ്യവസായി രാഖുല്‍ കൃഷ്ണ 2016 ല്‍ ചവറ കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് ചവറ പൊലീസ് ശ്രീജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചെന്നായിരുന്നു പരാതി. ഇതേ ചെക്കുകള്‍ തെളിവായി കാണിച്ച് മാവേലിക്കര കോടതിയില്‍ ശ്രീജിത്ത് ചെക്ക് കേസ് നല്‍കുകയും ചെയ്തു. ഈ കേസിന്‍റെ നടപടികള്‍ മാവേലിക്കര സബ്കോടതിയില്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാകില്ലെന്നതാണ് ചവറ പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ഇക്കാര്യം ചവറ പൊലീസ് ചവറ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും. കേസിന് ആധാരമായ ചെക്ക് മാവേലിക്കര കോടതിയിലായതിനായതിനാല്‍ പരിശോധിക്കാനായില്ലെന്നും അറിയിക്കും.ശ്രീജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും മറ്റ് നടപടികളിലേക്ക് പോകാതിരുന്ന ചവറ പൊലീസിന്‍റെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു.