കോഴിക്കോട് ഫറൂഖ് കോളേജില്‍ പൂര്‍വ്വവിദ്യാര്‍ഥികളുടെ ഒത്തുചേരല്‍
കോളജില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരായിരുന്ന അറുപതോളം പേരാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടിയത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും പുതുജീവന്‍ പകരാനുള്ള തീരുമാനത്തിലാണ് ഇവര്‍.
രണ്ട് പതിറ്റാണ്ടിന്റെ സേവന ഓര്‍മകള്‍ പുതുക്കാന്‍ കോഴിക്കോട് ഫറൂഖ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളുടെ ഒത്തുചേരല്‍. കോളജില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരായിരുന്ന അറുപതോളം പേരാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടിയത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും പുതുജീവന്‍ പകരാനുള്ള തീരുമാനത്തിലാണ് ഇവര്‍.
1982 മുതല്‍ 2002 വരെ കോഴിക്കോട് ഫറൂഖ് കോളേജിന്‍റെ ചലനങ്ങളായിരുന്ന നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍. രണ്ട് ദശാബ്ദത്തിനിപ്പുറം അവര്‍ ഒത്തു ചേര്‍ന്നു. ഇത്രയും കാലത്തെ ജീവിതത്തില്‍ എന്‍എസ്എസ് പകര്‍ന്ന് നല്‍കിയ ഊര്‍ജ്ജം പങ്കുവെച്ചു. വെറുതെ ഒത്തു കൂടുകയായിരുന്നില്ല ഇവര്‍. തങ്ങള്‍ മനസ്സിലാക്കിയ സാമൂഹ്യസേവന പാഠങ്ങള്‍ സമൂഹത്തിനുപകാരപ്പെടുന്ന രീതിയില്‍ എങ്ങനെ നടപ്പാക്കാം എന്ന കൂടിയാലോചനയായിരുന്നു ലക്ഷ്യം.