ബാങ്ക് രംഗത്തെ പ്രതിസന്ധിക്ക് കാരണം റിസര്‍വ് ബാങ്ക് നയങ്ങളെന്ന് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

Update: 2018-05-28 03:50 GMT
Editor : Sithara
ബാങ്ക് രംഗത്തെ പ്രതിസന്ധിക്ക് കാരണം റിസര്‍വ് ബാങ്ക് നയങ്ങളെന്ന് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍
Advertising

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് കളമൊരുങ്ങിയത് പോലും റിസര്‍വ് ബാങ്കിന്‍റെ നയങ്ങള്‍ മൂലമാണ്

ബാങ്ക് രംഗത്തെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം റിസര്‍വ് ബാങ്കിന്‍റെ നയങ്ങളാണെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് കളമൊരുങ്ങിയത് പോലും റിസര്‍വ് ബാങ്കിന്‍റെ നയങ്ങള്‍ മൂലമാണ്. ഇതിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജി വെക്കാന്‍ തയ്യാറാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Full View

അമേരിക്കയടക്കമുള്ള സമ്പന്ന രാജ്യങ്ങളില്‍ ബാങ്കിംഗ് രംഗത്ത് പ്രതിസന്ധി നേരിട്ടപ്പോഴും റിസര്‍വ് ബാങ്ക് നയങ്ങളാണ് ഇന്ത്യയെ രക്ഷിച്ചത്. സ്വതന്ത്രമായിരുന്ന റിസര്‍വ് ബാങ്ക് ഇപ്പോള്‍ കേന്ദ്രത്തിന്‍റെ കൈപ്പിടിയിലാണ്. ഓഡിറ്റിംഗ് അടക്കമുള്ള കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് വീഴ്ചവരുത്തിയതാണ് ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിക്ക് കാരണം. നീരവ് മോദിയുടെ തട്ടിപ്പിന് കളമൊരുക്കിയത് റിസര്‍വ് ബാങ്കിന്‍റെ വീഴ്ചകളാണെന്നും ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ കോര്‍പ്പറേറ്റുകളുടെ പേര് സര്‍ക്കാര്‍ പുറത്തു വിട്ടില്ലെങ്കില്‍ അസോസിയേഷന്‍ അതിന് തയ്യാറാകും. കോര്‍പ്പറേറ്റുകള്‍ക്ക് അനിയന്ത്രിതമായി ലോണ്‍ ലഭിക്കുമ്പോള്‍ കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമാണെന്നും നേതാക്കള്‍ പറഞ്ഞു. ബാങ്കിംഗ് രംഗത്തെ തകര്‍ച്ചക്കെതിരെ പാര്‍ലമെന്‍റ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് അസോസിയേഷന്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News