നഴ്സുമാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും

Update: 2018-05-28 01:29 GMT
നഴ്സുമാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും
Advertising

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കും.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഈ മാസം ആറാം തിയ്യതി മുതൽ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും. തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് കോടതി തടഞ്ഞ പശ്ചാത്തലത്തിലാണ് പ്രതിഷേധം. എന്നാൽ നഴ്സുമാരുടെ സംഘടനകളുമായി സർക്കാർ നാളെ ചർച്ച നടത്തും.

Full View

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന സമരം കോടതി തടഞ്ഞിരുന്നു. കോടതിയിൽ നിയമപരമായി നീങ്ങുന്നതിനൊപ്പം സമരം മാറ്റിവെക്കാനും ഇന്ന് തൃശൂരിൽ ചേർന്ന യുഎൻഎ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. പകരം ചൊവ്വാഴ്ച മുതൽ അറുപതിനായിരത്തിലധികം നഴ്സുമാർ കൂട്ട അവധി എടുക്കും.

ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നാണ് യുഎൻഎയുടെ ആവശ്യം. പുതുക്കിയ ശമ്പളം നൽകുന്ന ആശുപത്രികളുമായി സഹകരിക്കും. സർക്കാരിന്‍റേത് മാനേജ്മെന്‍റുകളെ സഹായിക്കുന്ന നിലപാട് ആണെന്ന് യുഎൻഎ ആരോപിച്ചു. ഇതിനിടെ നഴ്സ് സംഘടനാ പ്രതിനിധികളുമായി സർക്കാർ നാളെ ചർച്ച നടത്തും. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്കാണ് ചർച്ച.

Tags:    

Similar News