സര്‍ക്കാര്‍ കരാര്‍ ജീവനക്കാര്‍ക്കും 26 ആഴ്ചത്തെ പ്രസവാവധി അനുവദിക്കണമെന്ന് ഹൈകോടതി
കരാർ ജീവനക്കാരികൾക്ക് 12 ആഴ്ചക്കപ്പുറം അവധി നൽകാനാവില്ലെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. എന്നാൽ, സർക്കാർ വാദങ്ങൾ തള്ളിയ കോടതി ഖനനം, ഫാക്ടറി, തോട്ടം, കടകള്‍ തുടങ്ങി എല്ലാ മേഖലകളിലും പ്രസവാവധി ആനുകൂല്യ നിയമം ബാധകമാണെന്ന് വ്യക്തമാക്കി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകൾക്ക് കീഴിലെ കരാർ ജീവനക്കാരായ സ്ത്രീകൾക്കും 26 ആഴ്ചത്തെ പ്രസവാവധി അനുവദിക്കണമെന്ന് ഹൈകോടതി. കരാറുകാർക്കും സ്ഥിരം ജീവനക്കാർക്ക് അർഹതപ്പെട്ട 180 ദിവസത്തെ അവധി തന്നെ നൽകണമെന്നാണ് നിർദേശം. സർക്കാർ പദ്ധതികൾക്ക് കീഴിലെ കരാർ ജീവനക്കാരായ ഒരു കൂട്ടം സ്ത്രീകൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
കരാർ ജീവനക്കാരികൾക്ക് 12 ആഴ്ചക്കപ്പുറം അവധി നൽകാനാവില്ലെന്ന വാദമാണ് സർക്കാർ ഉന്നയിച്ചത്. പ്രസവാവധി ആനുകൂല്യ നിയമവും കേരള സര്‍വീസ് ചട്ടവും പ്രകാരമുള്ള 26 ആഴ്ചത്തെ പ്രസവാവധി കേന്ദ്ര- സംസ്ഥാന സർക്കാറുകളിലെ സ്ഥിരം ജീവനക്കാർക്ക് മാത്രമേ നല്‍കാനാവൂ. കേരള സര്‍ക്കാറിന് കീഴില്‍, കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വഴി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാര്‍ക്ക് ഇത് ബാധകമല്ലന്നും സർക്കാർ ചുണ്ടിക്കാട്ടി.
എന്നാൽ, സർക്കാർ വാദങ്ങൾ തള്ളിയ കോടതി ഖനനം, ഫാക്ടറി, തോട്ടം, കടകള്‍ തുടങ്ങി എല്ലാ മേഖലകളിലും പ്രസവാവധി ആനുകൂല്യ നിയമം ബാധകമാണെന്ന് വ്യക്തമാക്കി. പ്രസവാവധി ആനുകൂല്യം വര്‍ധിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ വേണ്ടി കൂടിയാണ്. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള നിയമമാണിത്. കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്നതിന്റെ പേരിൽ മാത്രം അവരെ വിവേചനത്തിനിരിയാക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.