പോരാട്ടങ്ങളിലൂടെ വളര്‍ന്ന സിപിഎം ആ ചരിത്രത്തെ തള്ളിപ്പറയരുതെന്ന് വയല്‍കിളികള്‍
കീഴാറ്റൂരില്‍ സമരം നടത്തുന്നത് വയല്‍ കഴുകന്മാരാണെന്ന പ്രസ്താവന മന്ത്രി ജി സുധാകരന് പിന്‍വലിക്കണമെന്ന് സമര സമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍.
കീഴാറ്റൂരില്‍ സമരം നടത്തുന്നത് വയല്‍ കഴുകന്മാരാണെന്ന പ്രസ്താവന മന്ത്രി ജി സുധാകരന് പിന്‍വലിക്കണമെന്ന് സമര സമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. നിരവധി സമര പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന സിപിഎം ആ ചരിത്രത്തെ തള്ളിപ്പറയരുത്. ജി സുധാകരന് അധികാരത്തിന്റെ തിമിരം ബാധിച്ചെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
ഇന്ന് നിയമസഭയിലാണ് കണ്ണൂര്‍ കീഴാറ്റൂരിലെ സമരത്തെ മന്ത്രി ജി സുധാകരന് തള്ളിപ്പറഞ്ഞ്. വികസന വിരുദ്ധ മാരീചന്മാരെ കണ്ട് മോഹിക്കരുതെന്ന് പറഞ്ഞ സുധാകരന് സമരം നടത്തുന്നത് വയല്കിളികളാണോ കഴുകന്മാരാണോ എന്നും ചോദിച്ചു. ഒരിക്കലും വയലില്‍ പോകാത്തവര്‍ സമരം ചെയ്യുന്നു. പ്രദേശത്തിന് പുറത്തുള്ളവരാണ് സമരക്കാരെന്നും മന്ത്രി ആരോപിച്ചു.