ദേശീയ പാത വികസനം; അഡ്വ.ഷബീനയുടെ നിരാഹാര സമരം എട്ടാം ദിനം

Update: 2018-05-28 00:22 GMT
Editor : Subin
ദേശീയ പാത വികസനം; അഡ്വ.ഷബീനയുടെ നിരാഹാര സമരം എട്ടാം ദിനം
Advertising

ജനവാസ കേന്ദ്രങ്ങളും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി ദേശീയപാതക്ക് സ്ഥലമേറ്റെടുക്കണമെന്നാണ് ഷബീനയുടെ ആവശ്യം.

ദേശീയപാതക്കായി തണ്ണീര്‍ത്തടങ്ങളും ജനവാസ കേന്ദ്രങ്ങളും ഏറ്റെടുക്കുന്നതിനെതിരെ അഡ്വ.ഷബീന നടത്തുന്ന നിരാഹാര സമരം എട്ടാം ദിനത്തിലേക്ക് കടന്നു. ദേശീയപാത സ്ഥലമെടുപ്പിനായുള്ള സര്‍വേ 42 കിലോമീറ്റര്‍ പൂര്‍ത്തിയായി. അവധി ദിനമായതിനാല്‍ ഇന്ന് സര്‍വേ ഉണ്ടാകില്ല.

Full View

സ്വാഗതമാട്ടെ സ്വന്തം സ്ഥലത്ത് കെട്ടിയ സമര പന്തലിലാണ് ഷബീന നിരാഹാരം കിടക്കുന്നത്. സ്വാഗതമാട് പാലച്ചിറമാട് ബൈപ്പാസിന് ഷബീന അടക്കം എണ്‍പതിലധികം പേര്‍ക്ക് സ്ഥലം നഷ്ടപ്പെടുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി ദേശീയപാതക്ക് സ്ഥലമേറ്റെടുക്കണമെന്നാണ് ഷബീനയുടെ ആവശ്യം. കുറ്റിപ്പുറം ഇടിമുഴീക്കല്‍ റീച്ചില്‍ ദേശീയപാത സ്ഥലമെടുപ്പിനായുള്ള സര്‍വേ 42 കിലോമീറ്റര്‍ പൂര്‍ത്തിയായി. താഴേ ചേളാരി വരെയാണ് സര്‍വേ നടത്തിയത്.

12 കിലോമീറ്ററില്‍ കൂടിയേ ഇനി സര്‍വേ നടത്താനുള്ളൂ. എ.ആര്‍ നഗറിലെ വലിയപറമ്പ് മുതല് അരീത്തോട് വരെയുള്ള ഒന്നേ കാല്‍ കിലോമീറ്ററിലെ സര്‍വേയുടെ കാര്യത്തില്‍ 11ന് സര്‍വ്വ കക്ഷി യോഗം ചേര്‍ന്നതിന് ശേഷമേ തീരുമാനമെടുക്കൂ. ഒരാഴ്ചക്കകം സര്‍വേ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News