സിപിഎമ്മുകാരന്റെ വീട്ടിലെ കല്യാണവും തെരഞ്ഞെടുപ്പും ഒരേ ദിവസം വന്നാലെന്തു ചെയ്യും?
ചെറിയനാട് കൊച്ചുപ്ലാവിളയില്‍ കുര്യന്റെയും അന്നമ്മയുടെയും മകള്‍ ജിന്‍സിയും തൃശൂര്‍ തെക്കന്‍ താണിശേരി സ്വദേശി അലോഷ്യസ് തോമസുമായുള്ള വിവാഹമാണ് മെയ് 28 ന് നിശ്ചയിച്ചിരുന്നത്
ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത് മുന്നണികള്‍ക്ക് ആശ്വാസമായപ്പോള്‍ ചെറിയനാട് സ്വദേശികളായ കുര്യനും അന്നമ്മയും പ്രതിസന്ധിയിലായി. മകളുടെ വിവാഹം നിശ്ചയിച്ചിരുന്ന മെയ് 28ന് തന്നെ വോട്ടിങ് വന്നതാണ് കാരണം. സിപിഎം അനുഭാവികളായ ഈ കുടുംബം ഒടുവില്‍ വിവാഹ തിയതി നീട്ടാന്‍ തീരുമാനിച്ചു.
ചെറിയനാട് കൊച്ചുപ്ലാവിളയില്‍ കുര്യന്റെയും അന്നമ്മയുടെയും മകള്‍ ജിന്‍സിയും തൃശൂര്‍ തെക്കന്‍ താണിശേരി സ്വദേശി അലോഷ്യസ് തോമസുമായുള്ള വിവാഹമാണ് മെയ് 28 ന് നിശ്ചയിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കള്‍ നടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം. വരന്റെ ഇടവക ദേവാലയത്തില്‍ വെച്ചാണ് വിവാഹം. സിപിഎം അനുഭാവികളാണ് ബന്ധുക്കളിലേറെയും ഇവരെയും പരിസര വാസികളെയും കൂട്ടി കല്യാണം നടത്തിയാല്‍ ഇവര്‍ക്ക് വോട്ടുചെയ്യാനുള്ള അവസരം നഷ്ടമായേക്കുമെന്ന് കരുതി ഒടുവില്‍ വിവാഹം മെയ് 31 ലേക്ക് നീട്ടി.
ഇരു കുടുംബങ്ങളും കൂടിയാലോചന നടത്തിയ ശേഷമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്. ഏതായാലും സംഭവം അറിഞ്ഞ സിപിഎം പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥി സജി ചെറിയാനും കുര്യനെയും കുടുംബത്തെയും നേരില്‍ കാണാനെത്തിയിരുന്നു.