പള്ളികളെ സജീവമാക്കി റമദാന്‍ ക്ലാസുകള്‍

Update: 2018-05-28 08:50 GMT
Editor : admin
പള്ളികളെ സജീവമാക്കി റമദാന്‍ ക്ലാസുകള്‍
Advertising

വിവിധ വിഷയങ്ങളില്‍ പണ്ഡിതര്‍ നയിക്കുന്ന പഠന ക്ലാസുകളില്‍ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാവുന്നത്.

Full View

റമദാന്‍ തുടങ്ങിയതോടെ പള്ളികളില്‍ മതവിജ്ഞാനസദസ്സുകള്‍ സജീവമായി. വിവിധ വിഷയങ്ങളില്‍ പണ്ഡിതര്‍ നയിക്കുന്ന പഠന ക്ലാസുകളില്‍ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാവുന്നത്.

റമദാന്‍ വായനയുടെയും ചിന്തയുടെയും മാസമാണ് വായനക്ക് ആഹ്വാനം ചെയ്യുന്ന വേദഗ്രന്ഥം അവതരിച്ച മാസം. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ആഴമുള്ള പഠനത്തിനും വിശ്വാസികള്‍ റമദാനിലെ പകലിരവുകള്‍ പ്രയോജനപ്പെടുത്തുന്നു. പള്ളികളിലെ വിജ്ഞാന സദസ്സുകള്‍ അതിന് വഴിയൊരുക്കുന്നു.

തിരുവനന്തപുരം പാളയം പള്ളിയിലെ വിജ്ഞാന സദസ്സ് മന്ത്രി കെ ടി ജലീലാണ് ഉദ്ഘാടനം ചെയ്തത്. ഖുര്‍ആന്‍, കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ക്ക് പുറമെ ആരോഗ്യവിദഗ്ധരും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. എല്ലാ തിരക്കുകള്‍ക്കിടയിലും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഈ ക്ലാസുകള്‍ ശ്രവിക്കാനെത്തുന്നു.
റമദാന്‍ മാസം മുഴുവന്‍ ഇത്തരം സദസ്സുകള്‍ സജീവമായിരിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News