ഷിബിന്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടതായി എരഞ്ഞിപ്പാലത്തെ സ്പെഷല്‍ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി.
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നുവെന്നായിരുന്നു കോടതിയുടെ വിധി പ്രഖ്യാപനം. എരഞ്ഞിപ്പാലത്തെ സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
2015 ജനുവരി 28നാണ് വെള്ളൂരില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ 17 പേരായിരുന്നു കുറ്റാരോപിതര്‍. വര്‍ഗീയപരമായും രാഷ്ട്രീയപരമായുമുള്ള കാരണത്താല്‍ ഷിബിനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. 135 പേജ് അടങ്ങുന്നതാണ് കോടതിയുടെ വിധി. പ്രതിഭാഗം ഉന്നയിച്ച കാര്യങ്ങള്‍ കോടതി അംഗീകരിച്ചെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പികെ ശ്രീധരന്‍ പറഞ്ഞു
പ്രതികളുടെ വാഹനത്തിന് കേടുപാടുകള്‍ പറ്റിയത് എങ്ങനെയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷിച്ചില്ലെന്ന വിമര്‍ശവും വിധി പ്രഖ്യാപനത്തിലുണ്ട് തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് കോടതി വിധി.