ആനകള്‍ക്കെതിരെയുള്ള ക്രൂരതകളുടെ നേര്‍ക്കാഴ്ചയുമായി ഒരു ഡോക്യുമെന്ററി
Update: 2018-05-28 01:19 GMT
മലയാളിയായ സംഗീത അയ്യരാണ് സംവിധാനം
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ഗോഡ്സ് ഇന്‍ ഷാക്കിള്‍സ് എന്ന ഡോക്യുമെന്ററി. നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ സംഗീത അയ്യരാണ്. നിയമനിര്‍മാണം വഴി ആന എഴുന്നള്ളിപ്പ് നിരോധിക്കണമെന്നാണ് സംഗീത അയ്യരുടെ അഭിപ്രായം.
ആനകള്‍ നേരെയുണ്ടാകുന്ന ക്രൂരതകളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയാണ് പ്രധാന ലക്ഷ്യം. ആഘോഷങ്ങള്‍ക്ക് ആനകള്‍ വേണമോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്.