മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകാമെന്ന് സത്യവാങ്മൂലം

Update: 2018-05-29 06:41 GMT
മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകാമെന്ന് സത്യവാങ്മൂലം
Advertising

മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊതുഭരണ വകുപ്പിന്റെ സത്യവാങ്മൂലം.

Full View

മുഖ്യമന്ത്രിയുടെ നിയമോപദേശകന് സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊതുഭരണ വകുപ്പിന്റെ സത്യവാങ്മൂലം. അഡ്വ. എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിക്കുന്നതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. എജിയുടെ ഭരണഘടനപരമായ പദവി ഉപദേശകനില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പരിസ്ഥിതി, ശാസ്ത്രം, സാമ്പത്തികം മുതലായ വിഷയങ്ങളില്‍ വിശകലനത്തിനും സംശയദൂരീകരണത്തിനുമാണ് മുഖ്യമന്ത്രി ഉപദേശകന്‍മാരെ നിയമിക്കുന്നത്. നിയമപരമായ വിഷയങ്ങളിലാണ് നിയമോപദേശകനെ നിയമിക്കുന്നത്. എജി സര്‍ക്കാരിന് ഉപദേശം നല്‍കുമ്പോള്‍ നിയമോപദേശകന്‍ മുഖ്യമന്ത്രിക്കാണ് ഉപദേശം നല്‍കുന്നത്. ഇതിനര്‍ത്ഥം അഡ്വക്കേറ്റ് ജനറലിനെ സര്‍ക്കാരിന് വിശ്വാസം ഇല്ലെന്നല്ല. നിയമോപദേശകന്‍ എജി ഓഫീസിന്റെ ഭാഗമല്ല. അഡ്വക്കേറ്റ് ജനറലിനുള്ള ഭരണഘടനപരമായ പദവി നിയമോപദേകനില്ല. അതുകൊണ്ട് ഭരണഘടനാപരമായ ചുമതലകളില്‍ ഇടപെടുകയോ സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്യില്ല. അതിനാല്‍ തന്നെ സര്‍ക്കാരിനെതിരായ കേസുകളില്‍ തടസ്സമില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

എജിയില്‍ നിന്നും നിയമോപദേശകനില്‍ നിന്നും ഒരേ കേസില്‍ വ്യത്യസ്ത നിയമപദേശം മുഖ്യമന്ത്രി സ്വീകരിക്കേണ്ട സാഹചര്യവും ഇല്ല. നിയമോപദേശകനായുള്ള നിയമനം എം കെ ദാമോദരന്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഇതിനെതിരായി സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി അപ്രസക്തമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags:    

Similar News