ദേശീയപാതാ നിര്‍മ്മാണത്തിനായി പീച്ചി ഡാമിലേക്കുള്ള കൈവഴി അടച്ചു
തൃശൂരിലെ പീച്ചി അണക്കെട്ട് കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ ഡാമിലേക്കുള്ള കൈവഴി നിര്‍മാണ പദ്ധതിക്കായി അടച്ചിട്ടിരിക്കുന്നു...
തൃശൂരിലെ പീച്ചി അണക്കെട്ട് കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ ഡാമിലേക്കുള്ള കൈവഴി നിര്‍മാണ പദ്ധതിക്കായി അടച്ചിട്ടിരിക്കുന്നു. കുതിരാനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കൈവഴി അടച്ചിട്ടിരിക്കുന്നത്. നീരൊഴുക്ക് തടസപ്പെടുത്തുന്ന തടസപ്പെടുത്തുന്ന നടപടി ജില്ലാ കലക്ടറുടെ നിര്‍ദേശം നാഷണല്‍ ഹൈവേ അതോറിറ്റിയും നിര്‍മാണ കമ്പനിയും അട്ടിമറിക്കുകയാണ്.
ദേശീയപാതയിലെ തുരങ്ക നിര്‍മാണത്തിനായി പൊട്ടിച്ച പാറകള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണുക. പീച്ചി അണക്കെട്ടിലേക്കുള്ള കൈവഴി കുതിരാന്‍ ഇരുമ്പു പാലത്തിന് താഴെ ഇങ്ങനെ കരിങ്കല്ല് നിറച്ച് അടച്ചിട്ടിരിക്കുകയാണ്. പാലം നിര്‍മാണത്തിനായി മണ്ണിട്ട് നികത്തുകയും ചെയ്തതോടെ വൃഷ്ടിപ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് നേര്‍ത്ത രീതിയിലായി.
വെള്ളം പോകാന്‍ ചെറിയൊരു വാല്‍വ് മാത്രമാണ് സജീകരിച്ചിരിക്കുന്നത്. വാഴാനി, കുതിരാന്‍ വനമേഖലയില്‍ നിന്നുള്ള വെള്ളമാണ് ഇതു വഴി അണക്കെട്ടിലെത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം കമ്പനി ശേഖരിക്കുന്നത് ഇങ്ങനെ കെട്ടിനിര്‍ത്തിയാണ്. തൃശൂരിന്റെ പ്രധാന കുടിവെള്ള സ്രോതസായ പീച്ചി ഡാമില്‍ അവശേഷിക്കുന്നത് 33 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലം മാത്രമാണ്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കൈവഴിയിലെ തടസം നീക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടുട്ടും ഇത് നടപ്പിലാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയും നിര്‍മാണ കമ്പനിയും തയ്യാറായിട്ടില്ല.