ശശീന്ദ്രന്‍റെ ശബ്ദരേഖ; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് സംയുക്ത പ്രസ്താവന
എ.കെ ശശീന്ദ്രന്‍റെ ശബ്ദരേഖ സംപ്രേഷണം ചെയ്ത ചാനല്‍ നടപടി വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടികാട്ടി പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സംയുക്ത പ്രസ്താവന
എ.കെ ശശീന്ദ്രനെതിരായ ശബ്ദരേഖ സംപ്രേഷണം ചെയ്ത ചാനല്‍ നടപടി വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടികാട്ടി പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സംയുക്ത പ്രസ്താവന. മാധ്യമ മര്യാദ പാലിക്കാത്ത ഈ നടപടി കര്‍ശനമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ സദാചാര പൊലീസ് മനശാസ്ത്രം പ്രകടിപ്പിക്കുന്നത് സമൂഹത്തിന് ആപല്‍കരമാണ്. അധികാരസ്ഥാനത്തിരിക്കുന്നവരെ വിമര്‍ശനാത്മകമായി നിരീക്ഷിക്കാനുള്ള അവകാശം വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റമായിക്കൂടെന്നും ടിജെഎസ് ജോര്‍ജ്, ബിആര്‍പി ഭാസ്കര്‍, ശശി കുമാര്‍, ടിവിആര്‍ ഷേണായ്, അടൂര്‍ ഗോപാലകൃഷ്ണന്‍, സക്കറിയ, ആനന്ദ്, എം മുകുന്ദന്‍ തുടങ്ങിയവര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു.