റമദാനെ വരവേല്‍ക്കാനൊരുങ്ങി മുസ്ലിം സമൂഹം
നോമ്പ് ആരംഭിക്കുന്ന സുബഹി ബാങ്കിനും നോമ്പ് അവസാനിപ്പിക്കുന്ന മഗ്രിബ് ബാങ്കിനുമായാണ് ഇനിയുള്ള വിശ്വാസികളുടെ കാത്തിരിപ്പ്.
റമദാന്‍ മാസത്തെ വരവേല്‍ക്കുന്നതിനായി മുസ്ലിം സമൂഹം ഒരുങ്ങി കഴിഞ്ഞു. പള്ളികളും വീടുകളും വൃത്തിയാക്കി റമാദനിനായി വിശ്വാസികള്‍ തയ്യറായി. ഇനി പ്രര്‍ഥനകളുടെയും, ത്യാഗത്തിന്റെയും ഒരുമാസക്കാലം.
ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങളാണ് വിശ്വാസിക്ക് റമദാന്‍. തന്റെ നാഥന്റെ മുന്നില്‍ പ്രാര്‍ത്ഥനാ നിരതമായ മനസ്സുമായി രാവും പകലും വിശ്വാസി നിലകൊള്ളും. അതിനാല്‍ തന്നെ സൃഷ്ടാവ് അനുഗ്രഹങ്ങള്‍ വാരിക്കോരി നല്‍കുന്ന മുപ്പത് ദിനരാത്രങ്ങളെ വരവേല്‍ക്കാനായി ഇസ്‌ലാം മത വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. മാനസികമായി വ്യതത്തിനൊപ്പം തറാവീഹ് നമസ്‌കാരമടക്കമുള്ള പ്രാര്‍ത്ഥനകള്‍ക്കുമുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം.
ഒപ്പം വീടുകളും പരിസരവും കൂടുതല്‍ വൃത്തിയാക്കിയും പുണ്യങ്ങളുടെ മാസത്തെ സ്വാഗതം ചെയ്യുകയാണ് മുസ്ലീങ്ങള്‍. പള്ളികളും പാതിര നമസ്‌കാരത്തിനും ഇഫ്താറുകള്‍ക്കുമായി ഒരുങ്ങി. നോമ്പ് ആരംഭിക്കുന്ന സുബഹി ബാങ്കിനും നോമ്പ് അവസാനിപ്പിക്കുന്ന മഗ്രിബ് ബാങ്കിനുമായാണ് ഇനിയുള്ള വിശ്വാസികളുടെ കാത്തിരിപ്പ്.