കല്ലായി പുഴയോരത്ത് 5.5 ഏക്കര്‍ ഭൂമി കയ്യേറ്റം കണ്ടെത്തി

Update: 2018-05-29 07:39 GMT
Editor : Subin
കല്ലായി പുഴയോരത്ത് 5.5 ഏക്കര്‍ ഭൂമി കയ്യേറ്റം കണ്ടെത്തി
Advertising

കല്ലായി പുഴ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയിലാണ് കയ്യേറ്റം കണ്ടെത്തിയത്.

കോഴിക്കോട് കല്ലായിപുഴയോരത്ത് അഞ്ചര ഏക്കര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തി. പുഴയുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനായി നടത്തിയ സര്‍വ്വേയിലാണ് കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്. കയ്യേറ്റ ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

Full View

കല്ലായി പുഴ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയിലാണ് കയ്യേറ്റം കണ്ടെത്തിയത്. കോഴിക്കോട് നഗരം, കസബ വില്ലേജുകളിലായി നാലര ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. കോഴിക്കോട് നഗരം വില്ലേജിലെ കയ്യേറ്റ ഭൂമിയില്‍ 10 കെട്ടിടങ്ങളുണ്ട്. കസബ വില്ലേജിലെ കയ്യേറ്റ ഭൂമിയില്‍ 9 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. കയ്യേറ്റ ഭൂമിയില്‍ അതിര്‍ത്തി നിര്‍ണയിച്ച് കല്ലിട്ടിട്ടുണ്ട്. സര്‍വ്വേയുടെ പുരോഗതി ജില്ലാകലക്ടര്‍ വിലയിരുത്തി.

ഈമാസം അവസാനത്തോടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കും. സര്‍വ്വേ കഴിയുന്നതോടെ വന്‍തോതിലുഉള്ള കയ്യേറ്റം കണ്ടെത്താന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കിയശേഷമാണ് കയ്യേറ്റം ഒഴിപ്പിക്കുക. കനോലി കനാലിന്റെ തീരത്തുള്ള കയ്യേറ്റം കണ്ടെത്തുന്നതിനുള്ള രൂപരേഖയും തയ്യാറാക്കുന്നുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News