പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശം
Update: 2018-05-29 11:20 GMT
പദ്ധതികള്‍ വൈകുന്നതിന് കാരണം ആസൂത്രണമില്ലായ്മയും കാര്യക്ഷമതയില്ലായ്മയുമാണ്
പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ വിമർശം. പദ്ധതികള്‍ വൈകുന്നതിന് കാരണം ആസൂത്രണമില്ലായ്മയും കാര്യക്ഷമതയില്ലായ്മയുമാണ്. ഒരുക്കങ്ങൾ പൂർത്തിയാക്കാതെ പണം വാങ്ങി നഷ്ടമാക്കുന്നു. ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത പോരെന്നും ഉദ്യോഗസ്ഥരിൽ ചിലർ കിട്ടുന്ന ശമ്പളം കൊണ്ട് തൃപ്തരല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ മേലേത്തട്ടിൽ അഴിമതി കുറഞ്ഞിട്ടുണ്ട് റോഡ് തകരുന്നതിന് മഴയെ മാത്രം കുറ്റം പറയുന്നതിൽ അർഥമില്ല. അറ്റകുറ്റപ്പണിയും നിർമ്മാണം നടത്തിയ കരാറുകാരുടെ ബാധ്യതയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.