നഴ്സുമാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകണമെന്ന് വിഎസ്

Update: 2018-05-29 00:46 GMT
Editor : Jaisy
നഴ്സുമാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകണമെന്ന് വിഎസ്
Advertising

കൊച്ചിയിൽ യുഎൻഎ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിഎസ്

നഴ്സുമാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകണമെന്നും ഇതിന് സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും വിഎസ് അച്യുതാനന്ദൻ. കൊച്ചിയിൽ യുഎൻഎ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിഎസ്. മൂന്ന് ദിവസം നീണ്ടു നിന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു.

Full View

ശമ്പള വർദ്ധന തങ്ങൾക്ക് അമിത സാമ്പത്തിക ഭാരമാണെന്ന് മാനേജ്മെന്‍റുകൾ പറയുന്ന സാഹചര്യത്തിൽ ആശുപത്രികളുടെ വരുമാനം വിലയിരുത്താൻ സംവിധാനം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികൾ തടിച്ചു കൊഴുക്കുന്നതിന് പിന്നിൽ നഴ്സ്മാരുടെ വിയർപ്പുമുണ്ടെന്ന കാര്യം മാനേജ്മെന്റുകൾ മനസിലാക്കണമെന്നും വിഎസ് പറഞ്ഞു. ജൂലായ് 20ന് മുഖ്യമന്ത്രി വിളിച്ച ചർച്ചയിലെ തീരുമാനപ്രകാരമുള്ള ശമ്പളവർദ്ധന ഉടൻ നടപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് യുഎൻഎയുടെ തീരുമാനം.

യുഎൻഎയുടെ ഭാഗമായ പ്രവാസി നഴ്സുമാരുടെ നേതൃത്വത്തിൽ ചേർത്തലയിൽ ആശുപത്രി സ്ഥാപിക്കുമെന്നും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. നഴ്സുമാരുടെ സമരത്തെ തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടിയതിന്റെ പശ്ചാത്തലത്തിലാണ് ചേർത്തലയിൽ തന്നെ ആശുപത്രി തുടങ്ങാനുള്ള യുഎൻഎയുടെ തീരുമാനം.യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനവും പ്രകടനവും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News