മുഖ്യമന്ത്രി പദവി ഒഴിയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

Update: 2018-05-29 00:07 GMT
Editor : Jaisy
മുഖ്യമന്ത്രി പദവി ഒഴിയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
Advertising

നേമം സ്വദേശി ആര്‍.എസ് ശശികുമാറാണ് കോടതിയെ സമീപിച്ചത്

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി പദവി ഒഴിയണമെന്നാവശ്യപ്പെട്ട് ഹരജി . തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി ഹൈക്കോടതി കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് 4 മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേമം സ്വദേശി ആര്‍.എസ് ശശികുമാറാണ് കോടതിയെ സമീപിച്ചത്. കേരള യൂണിവേഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗമാണ് ശശികുമാര്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News