ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണ്; ബല്‍റാമിന് കെ എം ഷാജിയുടെ പിന്തുണ

Update: 2018-05-29 02:22 GMT
ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണ്; ബല്‍റാമിന് കെ എം ഷാജിയുടെ പിന്തുണ
ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണ്; ബല്‍റാമിന് കെ എം ഷാജിയുടെ പിന്തുണ
AddThis Website Tools
Advertising

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നതെന്ന് കെ എം ഷാജി എംഎല്‍എ

എകെജിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ വി ടി ബല്‍റാമിനെ പിന്തുണച്ച് ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. സഖാക്കളുടെ ആക്ഷേപവും മോർഫിങ്ങും മതനിന്ദയും വ്യാജ ആരോപണങ്ങളും ആവിഷ്കാരത്തിന്റെ പരിധിയിലാണ് വരുന്നത്. മത വിശ്വാസത്തെയും സാംസ്കാരിക ചിഹ്നങ്ങളെയും അവഹേളിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും മൻമോഹനെ ആക്ഷേപിച്ചതും ആവിഷ്കാരമാണ്. എന്നാൽ എകെജിയെ തൊട്ടു കളിക്കരുത്. ആത്മകഥ പോലും വിമർശനാത്മകമായി വായിക്കരുത്. വായിച്ചാൽ ഓഫിസ് തല്ലിത്തകർക്കും, കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് കെ എം ഷാജി പരിഹസിച്ചു.

കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയൽപക്കത്തെ വീട്ടിലേക്കിടുന്ന പണിയാണ് ഇടതുപക്ഷം നിർവഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യൻ "ഇതാ നിങ്ങളുടെ മാലിന്യം" എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയൽക്കാരന്റെ വീട്ടിലേക്ക് തിരിച്ച് നിക്ഷേപിച്ചിരിക്കുന്നു. അത് കണ്ട അയൽക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയൽക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാൾ നിനക്ക് തിരിച്ചറിവ് നൽകിയിരിക്കുകയാണെന്നും ബല്‍റാമിനെ പിന്തുണച്ച് കെ എം ഷാജി വ്യക്തമാക്കി.

വി ടി ബൽറാം ടി പി ചന്ദ്രശേഖരൻ ആകാതിരിക്കുന്നത് ഇടതുപക്ഷത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ആവിഷ്കാരത്തിന്റെ രീതി 51 വെട്ടാണെന്നും കെ എം ഷാജി പരിഹസിച്ചു.

Full View
Tags:    

Similar News