സിസ്റ്റര്‍ അഭയ കേസ്: പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ നാളെ വിധി

Update: 2018-05-29 00:51 GMT
Editor : Muhsina
സിസ്റ്റര്‍ അഭയ കേസ്: പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ നാളെ വിധി
Advertising

ഫാ. തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം സി.ബി.ഐ കോടതി നാളെ വിധി പറയുക.

സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ഫാ. തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം സി.ബി.ഐ കോടതി നാളെ വിധി പറയുക. കേസില്‍ കുറ്റക്കാരല്ലെന്ന് കാണിച്ച് പ്രതികള്‍ ഏഴ് വര്‍ഷം മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കിയ സി.ബി.ഐ കോടതി തീരുമാനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News