ഉമ്മന്‍ചാണ്ടി മന്ത്രിസഭ രാജിവെച്ചു

Update: 2018-05-29 08:54 GMT
Editor : admin
ഉമ്മന്‍ചാണ്ടി മന്ത്രിസഭ രാജിവെച്ചു
Advertising

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു.

Full View

ഉമ്മന്‍ചാണ്ടി മന്ത്രിസഭ രാജിവെച്ചു. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പ്രധാന ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടിയൊഴുക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വികസനപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പുതിയ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാവിലെ 10.20 ഓടെ ഔദ്യോഗിക ഭവനമായ ക്ലിഫ് ഹൌസില്‍ നിന്ന് പ്രൈവറ്റ് സെക്രട്ടറിക്കൊപ്പം ഇറങ്ങിയ മുഖ്യമന്ത്രി 10.30 ഓടെ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ക്ക് തന്റെ മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറി. പുതിയ മന്ത്രിസഭ അധികാരം ഏറ്റെടുക്കുംവരെ കാവല്‍സര്‍ക്കാരായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി തോല്‍വിയുടെ പ്രധാന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പറഞ്ഞു. താഴെത്തട്ടിലെ അടിയൊഴുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

ഇതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയ തെറ്റായ പ്രചാരണങ്ങളും യുഡിഎഫിനെതിരെയുണ്ടായ വര്‍ഗീയ ധ്രുവീകരണങ്ങളും പരാജയ കാരണമായെന്ന് ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനവിധിയുടെ പേരില്‍ ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നും വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നിയമസഭയിലേക്കുള്ള ജനവിധിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 10.30ന് ബഹു. കേരളാ ഗവർണറെ സന്ദർശിച്ച് മന്ത്രിസഭയുടെ രാജി സമർപ്പി...

Posted by Oommen Chandy on Thursday, May 19, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News