പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ സ്കൂളില്ലാതെ പ്രയാസപെടുന്ന മലപ്പുറം എലമ്പ്ര നിവാസികള്‍

Update: 2018-05-29 11:15 GMT
Editor : admin
പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ സ്കൂളില്ലാതെ പ്രയാസപെടുന്ന മലപ്പുറം എലമ്പ്ര നിവാസികള്‍
Advertising

പതിറ്റാണ്ടുകളായി സ്കൂള്‍ എന്ന ആവശ്യം ഉന്നയികുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. നാനൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം പോലുമില്ല. 

Full View

കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കാന്‍ സ്കൂളില്ലാതെ പ്രയാസപെടുകയാണ് മഞ്ചേരി നഗരസഭയിലെ പയ്യനാട് എലമ്പ്ര നിവാസികള്‍. പതിറ്റാണ്ടുകളായി സ്കൂള്‍ എന്ന ആവശ്യം ഉന്നയികുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. നാനൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം പോലുമില്ല.

പ്രഫഷണല്‍ കോളേജുകള്‍ക്ക് വേണ്ടിയല്ല പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ ഒരിടത്തിനായാണ് ഈ നാട്ടുകാരുടെ കാത്തിരിപ്പ്. മഞ്ചേരി നഗരസഭ പരിതിയില്‍ ഉള്‍പെടുന്ന എലമ്പ്രയിലെ കുട്ടികള്‍ പഠിക്കുന്നത് അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുളള വടക്കങ്ങര സ്കൂളിലാണ്.സാധരണക്കാര്‍ക്ക് സ്കൂളില്‍ ബസില്‍ മക്കളെ വിടുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സ്കൂളിന് സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ ഉടന്‍ സ്കൂള്‍ പണിയാമെന്ന അധികാരികളുടെ വാക്ക് വിശ്വസിച്ച് 31 വര്‍ഷം മുമ്പ് ഒരേക്കര്‍ സ്ഥലം സ്കൂളിനായി നാട്ടുകാര്‍ കണ്ടെത്തി നല്‍കി. തങ്ങളുടെ ഈ ദുരിതം എന്ന് തീരുമെന്നാണ് കുട്ടികളുടെ ചോദ്യം. സര്‍ക്കാര്‍ സ്കൂള്‍ അനുവദിക്കുകയാണെങ്കില്‍ താല്‍കാലിക പഠനം സമീപത്തെ മദ്രസയില്‍ ഒരുക്കും. എലമ്പ്ര യില്‍ കുട്ടികള്‍ക്ക് സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉടന്‍ നല്‍കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News