കാണാതായവരില്‍ ഭൂരിപക്ഷവും ദമ്മാജ് സലഫി ആശയധാരയുടെ ഭാഗമെന്ന് ബന്ധുക്കള്‍

Update: 2018-05-29 20:20 GMT
Editor : Sithara
കാണാതായവരില്‍ ഭൂരിപക്ഷവും ദമ്മാജ് സലഫി ആശയധാരയുടെ ഭാഗമെന്ന് ബന്ധുക്കള്‍
Advertising

ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ യമനിലെ ദമ്മാജിലെ തീവ്ര സലഫി വിഭാഗത്തിന്റെ ആശയ പ്രചാരകരെന്ന് ബന്ധുക്കള്‍.

Full View

ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികള്‍ യമനിലെ ദമ്മാജിലെ തീവ്ര സലഫി വിഭാഗത്തിന്റെ ആശയ പ്രചാരകരെന്ന് ബന്ധുക്കള്‍. കേരളത്തില്‍ പൂര്‍ണ മുസ്‍ലിമായി ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം. കാണാതായവര്‍ നാട്ടിലേക്ക് അയച്ച സന്ദേശങ്ങളില്‍ ഏറെയും ദമ്മാജ് സലഫികളുടെ വിശ്വാസങ്ങളാണെന്നും ബന്ധുക്കള്‍ പറയുന്നു.

കേരളത്തിലെ മുജാഹിദ് സംഘടന വഴി സലഫി ആശയ ധാരയുടെ ഭാഗമായവരാണ് കാണാതായവരില്‍ ഭൂരിഭാഗവുമെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഇവരില്‍ മാറ്റം ‌കണ്ടുതുടങ്ങിയത്. മതവിജ്ഞാനങ്ങളല്ലാത്തതെല്ലാം ഉപകാരമില്ലാത്തതാണെന്നാണ് ഇവരുടെ വിശ്വാസം. പലരും ആഡംബര ജീവിതം ഉപേക്ഷിച്ച് മതപഠനത്തില്‍ മാത്രം മുഴുകി.

ആധുനിക സംവിധാനങ്ങളോ ആഡംബരങ്ങളോ ഇല്ലാത്ത ഇസ്ലാമിക ലോകത്ത് എത്തിയെന്നുമാണ് ഇതില്‍ ഏറെ സന്തുഷ്ടരാണെന്നുമാണ് അഷ്ഫാക്ക് ഏറ്റവും ഒടുവില്‍ അയച്ച സന്ദേശം. ഇത് കാണാതായവര്‍ ദമ്മാജിലേക്ക് നീങ്ങിയെന്നതിന്റെ സൂചനയാണെന്നാണ് ബന്ധുക്കളുടെ നിഗമനം. കേരളത്തില്‍ പൂര്‍ണ മുസ്‍ലിമായി ജീവിക്കാന്‍ കഴിയില്ലെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. തീവ്രമായ ആചാരങ്ങള്‍ നടപ്പാക്കാന്‍ കേരളത്തില്‍ സ്ഥാപിച്ച ആശ്രമങ്ങളെല്ലാം പരാജയമായതോടെയാണ് ഇവര്‍ നാടുവിട്ടതെന്നും ബന്ധുക്കള്‍ പറയുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News