കടലിന്റെ ഇരമ്പം ഇശലുകളിലൊളിപ്പിച്ച് എരഞ്ഞോളി മൂസ വീട് വിട്ടിറങ്ങുന്നു

Update: 2018-05-30 21:36 GMT
കടലിന്റെ ഇരമ്പം ഇശലുകളിലൊളിപ്പിച്ച് എരഞ്ഞോളി മൂസ വീട് വിട്ടിറങ്ങുന്നു
Advertising

കടല്‍തീരത്തെ അനധികൃത മണലെടുപ്പിനെതിരെ പൊരുതി തളര്‍ന്ന മനസുമായാണ് മൂസ പുതിയ ഇടം തേടുന്നത്.

Full View

മണല്‍ മാഫിയക്കെതിരായ പോരാട്ടത്തില്‍ പരാജയപ്പെട്ട് പ്രശസ്ത മാപ്പിളപ്പാട്ടുകാരന്‍ എരഞ്ഞോളി മൂസ വീട് വില്ക്കാനൊരുങ്ങുന്നു. അര പതിറ്റാണ്ട് കാലം ജീവിച്ച തലശേരി ചാലില്‍ കടപ്പുറത്തെ വീട്ടില്‍ നിന്ന് ഏറെ വേദനയോടെയാണ് പടിയിറങ്ങാന്‍ തീരുമാനിച്ചതെന്ന് മൂസ പറയുന്നു.

കടലിനെയും കടപ്പുറത്തെയും കടലോളം സ്നേഹിച്ച എരഞ്ഞോളി മൂസ എന്ന കലാകാരന്‍ ചാലില്‍ കടപ്പുറംവിടുകയാണ്. കടല്‍തീരത്തെ അനധികൃത മണലെടുപ്പിനെതിരെ പൊരുതി തളര്‍ന്ന മനസുമായാണ് മൂസ പുതിയ ഇടം തേടുന്നത്. അര പതിറ്റാണ്ട് മുമ്പായിരുന്നു തലശേരി നഗരത്തോട് ചേര്‍ന്ന ചാലില്‍ കസ്റ്റംസ് റോഡില്‍ വീട് വെച്ച് എരഞ്ഞോളി മൂസ ജീവിതം തുടങ്ങിയത്. അന്നു തുടങ്ങിയതാണ് പാട്ടുകാരന് ഈ കടലും കടപ്പുറവുമായുളള ആത്മ ബന്ധം.

കടപ്പുറത്തെ നൂറോളം വീടുകള്‍ മണല്‍വാരല്‍ മൂലം ഭീഷണിയിലാണ്. നിരവധിപ്പേര്‍ ഇവിടം വിട്ട് പൊയ്ക്കഴിഞ്ഞിരിക്കുന്നു. വീടിന്റെ മൂലക്കല്ലും കടലെടുക്കും മുമ്പാക ഇവിടം വിടാനാണ് മൂസക്കയുടെയും തീരുമാനം.

കടലിന്റെ ഇരമ്പം ഇശലുകളിലൊളിപ്പിച്ച് എരഞ്ഞോളി മൂസ ഇവിടം വിടുമ്പോള്‍ അവസാനിക്കുന്നത് അര പതിറ്റാണ്ട് പിന്നിടുന്ന ഒരു ആത്മ ബന്ധം കൂടിയാണ്.

Tags:    

Similar News