വടകര കൃഷ്ണദാസ്, സംഗീതത്തിന്റെ കണ്ണാടിക്കൂട്
മാപ്പിളപ്പാട്ട് പ്രേമികള്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചതും സംഗീതം നല്‍കിയതും വടകര കൃഷ്ണദാസാണ്.
മാപ്പിളപ്പാട്ട് പ്രേമികള്‍ ഇന്നും നെഞ്ചിലേറ്റുന്ന ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചതും സംഗീതം നല്‍കിയതും വടകര കൃഷ്ണദാസാണ്. 1983ല്‍ ഇറങ്ങിയ കണ്ണാടിക്കൂട് എന്ന സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി വടകര കൃഷ്ണദാസ് സിനിമ മേഖലയിലും കഴിവ് തെളിയിച്ചു.
ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന ഏടായ ബലിയറുക്കല്‍ ചടങ്ങിന്റെ ചരിത്രം സംഗീത പ്രേമികളുടെ നെഞ്ചകത്തിലേക്ക് ഒരു മഴയായി പെയ്തിറങ്ങിയത് വടകര കൃഷ്ണദാസിന്റെ ശബ്ദത്തിലൂടെയായിരുന്നു. പിടി അബ്ദുറഹ്മാന്‍ എഴുതിയ 'ഓത്ത് പള്ളിലന്ന് നമ്മള്‍ പോയിരുന്ന കാലം' എന്ന ഗാനത്തിന് ആദ്യം സംഗീതം നല്‍കിയത് വടകര കൃഷ്ണദാസായിരുന്നു. മാപ്പിളപ്പാട്ടില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല വടകര കൃഷ്ണദാസിന്റെ സംഗീത സപര്യ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടികളില്‍ ഒഞ്ചിയം രക്തസാക്ഷികളെ കുറിച്ചും വിപ്‌ളവകാരികളെ കുറിച്ചും കൃഷ്ണദാസ് പാടിയ പാട്ടുകള്‍ പ്രശസ്തമാണ്. 1983ല്‍ ഇറങ്ങിയ കണ്ണാടിക്കൂട് എന്ന സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി വടകര കൃഷ്ണദാസ് സിനിമ മേഖലയിലും കഴിവ് തെളിയിച്ചു. സംഗീത രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വടകര കൃഷ്ണദാസിനെ തേടിയെത്തി. വീണ്ടുമൊരു ബലിപെരുന്നാള്‍ കൂടി ആഗതമാകുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബലിയുടെ ചരിത്രത്തെ പാടിപ്പുകഴ്ത്തിയ അനുഗ്രഹീത ഗായകന്‍ എന്നെന്നേക്കുമായി പാട്ട് നിര്‍ത്തുന്നത്.