കേരളത്തിലെ അഴിമതി ചരിത്രം

Update: 2018-05-30 23:35 GMT
Editor : Ubaid
കേരളത്തിലെ അഴിമതി ചരിത്രം
Advertising

ഐക്യകേരളത്തിലെ ആദ്യ അഴിമതി ആരോപണം 58 ലെ ആന്ധ്ര അരികുംഭകോണമാണ്

Full View

കേരളം വളരുന്നതിനൊപ്പം തന്നെ അഴിമതികളും വളരുകയാണ്. ആദ്യ മന്ത്രിസഭയിലെ അംഗം മുതല്‍ മുതല്‍ നിലവിലെ മന്ത്രിസഭയിലെ അംഗങ്ങള്‍ വരെ നീളുന്നു അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും. എന്നാല്‍ അഴിമതിക്കേസില്‍ 8 മന്ത്രിമാര്‍ രാജിവെച്ചെങ്കിലും ഇതുവരെ ഒരുമന്ത്രിമാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

ഐക്യകേരളത്തിലെ ആദ്യ അഴിമതി ആരോപണം 58 ലെ ആന്ധ്ര അരികുംഭകോണമാണ്. ടെണ്ടറില്ലാതെ അരി വാങ്ങിയതില്‍ പതിനറര ലക്ഷത്തിന്‍റെ അഴിമതിയെന്നായിരുന്നു ആരോപണം. ഹൈക്കോടതി സി്റ്റിങ് ജഡ്ജി നടത്തിയ അന്വേഷണത്തില്‍ അരിവാങ്ങിയതില്‍ അഴിമതിയില്ലെങ്കിലും ടെണ്ടര്‍ വിളിക്കാത്തതിലൂടെ ഒന്നരലക്ഷത്തിന്‍റ നഷ്ടമുണ്ടായെന്ന് കണ്ടെത്തി. തുടര്‍ന്നിങ്ങോട്ട് വലുതും ചെറുതുമായ നിരവധി അഴിമതി ആരോപണങ്ങള്‍. രണ്ടാം ഇഎംഎസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പികെ കുഞ്ഞാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് ആദ്യമായി രാജിവെച്ചത്. ഈ മന്ത്രിസഭയിലെ ഒട്ടുമിക്ക മന്ത്രിമാര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നതോടെ ഒടുവില്‍ മന്ത്രിസഭതന്നെ രാജിവെച്ചു. രാജിവെച്ചവര്‍ നിരവധിയാണെങ്കിലും ഇടമലയാര്‍ കേസിലും ഗ്രാഫൈറ്റ് കേസിലും ആരോപണവിധേയനായ ബാലകൃഷ്ണപിള്ളമാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

പാമോലിനും ലാവലിനുമെല്ലാം കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ച വലിയ അഴിമതി ആരോപണങ്ങളാണ്. രണ്ടും ഇപ്പോഴും കോടതിയുടെ പരിഗണനയില്‍. നിയമനങ്ങള്‍ക്ക് കോഴ, പ്ലസ് ടു അഴിമതി, ചാരകേസ്, ബന്ധുനിയമനങ്ങള്‍, സ്പിരിറ്റ് കുംഭകോണം, ബാര്‍കോഴ, സോളാര്‍ തട്ടിപ്പ്, തുടങ്ങി നിരവധി അഴിമതികഥകള്‍. അഴിമതി കേസില്‍ നടപടിയെടുക്കേണ്ട സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും അഴിമതിക്ക് ആക്കം കൂട്ടുന്നുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News