മലപ്പുറത്ത് ലീഗ് വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് ജലീല്‍

Update: 2018-05-30 15:30 GMT
Editor : admin
Advertising

സംഘപരിവാര്‍ ഫാഷിസത്തെ ചെറുക്കുന്ന ഇടതുപക്ഷത്തിന് മലപ്പുറത്ത് അട്ടിമറി വിജയം ലഭിക്കുമെന്നും ജലീല്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. പുല്ലാണി ഫൈസലിന്‍റെയും റിയാസിന്‍റെയും കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് വര്‍ഗീയ പ്രചാരണം നടത്തുകയാണെന്നും ജലീല്‍ മീഡിയിവണിനോട് പറഞ്ഞു. സംഘപരിവാര്‍ കൊല ചെയ്ത പുല്ലാണി ഫൈസലിന്‍റെയും റിയാസ് മൌലവിയുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നിഷേധിച്ചെന്ന മുസ്ലിം ലീഗിന്‍റെ പ്രചാരണം അസംബന്ധമാണെന്ന് കെ ടി ജലീല്‍ പറ‍ഞ്ഞു.

Full View

താനൂരിലെ സംഘര്‍ഷം മുസ്ലിം ലീഗന്‍റെ അസഹിഷ്ണുതമൂലമാണ്. പോലീസ് ഇടപെട്ടത് സംഘര്‍ഷം തടയാനാണെന്ന കാര്യം മുസ്ലിം ലീഗിന് നല്ല ബോധ്യമുണ്ട്. സംഘപരിവാര്‍ ഫാഷിസത്തെ ചെറുക്കുന്ന ഇടതുപക്ഷത്തിന് മലപ്പുറത്ത് അട്ടിമറി വിജയം ലഭിക്കുമെന്നും ജലീല്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News