സര്‍ക്കാര്‍ ഫണ്ടിന്റെ അഭാവം; മരുന്ന് കിട്ടാതെ രോഗികള്‍

Update: 2018-05-30 11:01 GMT
Editor : Muhsina
സര്‍ക്കാര്‍ ഫണ്ടിന്റെ അഭാവം; മരുന്ന് കിട്ടാതെ രോഗികള്‍
Advertising

സര്‍ക്കാര്‍ ഫണ്ടിന്റെ അഭാവം മൂലം തൃശൂര്‍ മെഡിക്കല്‍ കോളജിലെ സൌജന്യചികിത്സാ പദ്ധതികള്‍ നിലയ്ക്കുന്നു.

സര്‍ക്കാര്‍ ഫണ്ടിന്റെ അഭാവം മൂലം തൃശൂര്‍ മെഡിക്കല്‍ കോളജിലെ സൌജന്യചികിത്സാ പദ്ധതികള്‍ നിലയ്ക്കുന്നു. അവശ്യമരുന്നുകള്‍ പോലും വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. 80 ലക്ഷത്തോളം രൂപയാണ് ആരോഗ്യവകുപ്പ് കുടിശിക വരുത്തിയിരിക്കുന്നത്.

സാധാരണക്കാരായ രോഗികളുടെ ആശ്രയമാണ് കാരുണ്യ, സുകൃതം, താലോലം തുടങ്ങിയ പദ്ധതികള്‍. മരുന്നും ചികിത്സയുമെല്ലാം സൌജന്യമായി ലഭിക്കുന്ന പദ്ധതികള്‍. എന്നാല്‍ ഈ പദ്ധതിക്കുള്ള പണം മൂന്ന് മാസമായി ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളജിന് നല്‍കുന്നില്ല. ഇതോടെ വാങ്ങിയ മരുന്നിന്റെ പണം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നല്‍കാന്‍ കഴിഞ്ഞില്ല. ഈ പദ്ധതികള്‍ പ്രകാരം ആവശ്യത്തിന് മരുന്നില്ലാത്ത അവസ്ഥായാണിപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍.

കുട്ടികള്‍ക്ക് നല്‍കേണ്ടതുള്‍പ്പെടെയുള്ള പല മരുന്നുകളും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്ന് തുടങ്ങി. കിടപ്പ് രോഗികളടക്കമുള്ളവരോട് പുറമെ നിന്ന് മരുന്ന് വാങ്ങാന്‍ നിര്‍ദേശിക്കുകയാണ്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News