തര്‍ക്ക പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനവുമായി ലോ അക്കാദമി
കനകജൂബിലി സ്മാരകമായി ഓഡിറ്റോറിയം നിര്‍മ്മിക്കുമെന്ന് ഡയറക്ടര്‍ എന്‍ നാരയണന്‍ നായര്‍ വ്യക്തമാക്കി.ഭൂമി സംബന്ധിച്ച് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പോലും വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മാനേജ്മെന്റ്
ലോ അക്കാദമിയുടെ കയ്യിലുള്ള തര്‍ക്കഭൂമിയില്‍ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാനേജ്മെന്റിന്റെ തീരുമാനം.കനകജൂബിലി സ്മാരകമായി ഓഡിറ്റോറിയം നിര്‍മ്മിക്കുമെന്ന് ഡയറക്ടര്‍ എന്‍ നാരയണന്‍ നായര്‍ വ്യക്തമാക്കി.ഭൂമി സംബന്ധിച്ച് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ പോലും വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ലോ അക്കാദമി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാരിന്റേതാണോ മാനേജ്മെന്റിന്റേതാണോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും നിര്‍മ്മാണം.
വാണിജ്യ സ്വഭാവത്തില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് വാടകക്ക് നല്‍കുന്ന തരത്തിലായിരിക്കും ഓഡിറ്റോറിയം പണിയുക.ഭൂമി സംബന്ധിച്ച് അന്വേഷണം നടക്കുന്ന കാര്യം തങ്ങള്‍ക്കറിയില്ലാന്നാണ് മാനേജ്മെന്റ് നിലപാട്.ഈ സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളൊന്നും ഉണ്ടാവില്ലന്നും പറയുന്നു. 1984-ലെ കെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് ഭൂമി പതിച്ച് കിട്ടിയിട്ടുണ്ടന്നാണ് വാദം.അന്നത്തെ തിരുവന്തപുരം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1984 ജൂലൈ അഞ്ചാം തീയതി മാര്‍ക്കറ്റ് വില സര്‍ക്കാരിന് നല്‍കിയിട്ടുണ്ടന്നും മാനേജ്മെന്റ് വിശദീകരിച്ചു.