സന്തോഷ് മാധവന്റെ ഭൂമിക്ക് ഇളവ് നല്‍കിയതിന് പിന്നില്‍ വ്യവസായ വകുപ്പെന്ന് രേഖകള്‍

Update: 2018-05-30 08:22 GMT
Editor : admin
സന്തോഷ് മാധവന്റെ ഭൂമിക്ക് ഇളവ് നല്‍കിയതിന് പിന്നില്‍ വ്യവസായ വകുപ്പെന്ന് രേഖകള്‍
Advertising

ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ വ്യവസായ ഐടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ കുറിപ്പ് ഉള്‍പ്പെടെയുളള രേഖകളാണ് ഇത് സംബന്ധിച്ച് പുറത്തുവന്നത്.

വിവാദസ്വാമി സന്തോഷ് മാധവന്റെ ഭൂമിയില്‍ ഐ.ടി കമ്പനിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്‍കിയതിനു പിന്നില്‍ വ്യവസായ വകുപ്പ്. ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ വ്യവസായ ഐടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ കുറിപ്പ് ഉള്‍പ്പെടെയുളള രേഖകളാണ് ഇത് സംബന്ധിച്ച് പുറത്തുവന്നത്. ഭൂപരിധിയില്‍ ഇളവിന് റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിനാധാരം മന്ത്രിയുടെ കുറിപ്പായിരുന്നു.

മന്ത്രിസഭായോഗം കുറിപ്പ് അതേപടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് റവന്യുവകുപ്പ് ഉത്തരവിറക്കിയതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 1600 കോടി നിക്ഷേപമുളള ഹൈടെക് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും, 20000-30000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വ്യവസായം,മെഡിക്കല്‍ സയന്‍സ്, വിദ്യാഭ്യാസം, ടൂറിസം,ഐടി മേഖലകളില്‍ സംരഭം തുടങ്ങിയവര്‍ക്ക് 1962ലെ ഭൂപരിഷ്‌കരണ നിയമത്തില്‍ കൈവശം വെക്കാവുന്ന ഭൂപരിധിയില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ഇളവ് നല്‍കാന്‍ റവന്യുവകുപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Full View

സ്വകാര്യമേഖലയില്‍ ഹൈടെക്-ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുളള പദ്ധതിയുടെ ഭാഗമായാണ് എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കറിനും തൃശൂര്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ലേജില്‍ 32.41 ഏക്കറിനും ഭൂപരിധി നിയമത്തില്‍ ഇളവ് അനുവദിച്ച് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത മാര്‍ച്ച് രണ്ടിന്(നമ്പര്‍.201-2016) ഉത്തരവിറക്കിയത്. ഇതുപ്രകാരം കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് 1964ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് എട്ട്(ഒന്ന്)(മൂന്ന്) പ്രകാരമുളള ഇളവാണ് നല്‍കിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News