ഹാദിയക്ക് നീതി ലഭ്യമാക്കണം; സെക്രട്ടറിയേറ്റിലേക്ക് വിദ്യാര്‍ഥികളുടെ മാര്‍ച്ച്

Update: 2018-05-30 23:26 GMT
Editor : Muhsina
ഹാദിയക്ക് നീതി ലഭ്യമാക്കണം; സെക്രട്ടറിയേറ്റിലേക്ക് വിദ്യാര്‍ഥികളുടെ മാര്‍ച്ച്
Advertising

തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ മാര്‍ച്ച്. ജെഎന്‍യു, ഹൈദരാബാദ്, പോണ്ടിച്ചേരി, കേരള യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികളാണ് ഹാദിയക്ക് നീതി..

ഹാദിയയെ സ്വതന്ത്ര്യയാക്കണെന്നാവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും സെക്രട്ടറിയേറ്റ് മാര്‍ച്ച്. ജെഎന്‍യു, ഹൈദരാബാദ്, പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളും കേരളത്തില്‍ നിന്ന് വിദ്യാര്‍ഥികളും മാര്‍ച്ചില്‍ പങ്കാളികളായി.

രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികള്‍ ഹാദിയക്കുള്ള പിന്തുണ പ്രഖ്യാപിക്കുന്നതായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച്. ഫ്രീ ഹാദിയ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും മാര്‍ച്ച് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികളും ആക്ടിവസ്റ്റുകളും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. സിറ്റിസണ്‍സ് ഫോര്‍ ഹാദിയ എന്ന കൂട്ടായ്മയാണ് പരിപാടിയുടെ സംഘാടകര്‍.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News