ഗെയില്‍ വിരുദ്ധ സമരമുഖത്ത് ജുമുഅ നമസ്കരിച്ച് സമരക്കാര്‍
പൊലീസ് ബലം പ്രയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിക്കുമോയെന്ന് ഭയന്നാണ് സമര ഭൂമിയില്‍ നിന്ന് പിന്‍വാങ്ങാതെ ജുമുഅ നമസ്കാരം റോഡില്‍ നടത്തിയത്.
കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരമുഖത്ത് ജുമുഅ നമസ്കരിച്ച് സമരക്കാര്‍. പൊലീസ് ബലം പ്രയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിക്കുമോയെന്ന് ഭയന്നാണ് സമര ഭൂമിയില്‍ നിന്ന് പിന്‍വാങ്ങാതെ ജുമുഅ നമസ്കാരം റോഡില്‍ നടത്തിയത്.
ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഗ്യാസ് പൈപ്പ് സ്ഥാപിക്കുന്നത് എരഞ്ഞിമാവില്‍ തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ സൌകര്യം ഒരുക്കുന്നതിനായി വന്‍ പൊലീസ് സംഘം എത്തിയത്. നാട്ടുകാര്‍ പൊലീസ് സമര ഭൂമിയില്‍ പ്രവേശിക്കുന്നത് തടഞ്ഞു. വെള്ളിയാഴ്ച ആയതിനാല്‍ ജുമുഅ നമസ്കരിക്കാനായി ആളുകള്‍ക്ക് പോകേണ്ടിയിരുന്നു. എന്നാല്‍ ഈ സമയം പൊലീസ് സമരഭൂമിയില്‍ പ്രവേശിക്കാനിടയുള്ളതിനാല്‍ ജുമുഅ നമസ്കാരം സമരക്കാര്‍ റോഡിലാക്കി.
സമരത്തിന് പിന്തുണയുമായി എം ഐ ഷാനവാസ് എംപിയുമെത്തി. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എംപി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. വരും ദിവസങ്ങളിലും ഗെയിലിനേയും പൊലീസിനേയും പ്രതിരോധിക്കാനാണ് സമരക്കാരുടെ തീരുമാനം.