ബിനോയിക്കെതിരായ പരാതി: ജാസ് കമ്പനി ഉടമ മാധ്യമങ്ങളെ കാണുന്ന കാര്യത്തില്‍ അവ്യക്തത

Update: 2018-05-30 07:30 GMT
ബിനോയിക്കെതിരായ പരാതി: ജാസ് കമ്പനി ഉടമ മാധ്യമങ്ങളെ കാണുന്ന കാര്യത്തില്‍ അവ്യക്തത
Advertising

ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയ യുഎഇയിലെ ജാസ് ടൂറിസം കമ്പനി ഉടമ സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരുന്നത്.

ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയ യുഎഇയിലെ ജാസ് ടൂറിസം കമ്പനി ഉടമ സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പരാതിയില്‍ ബിനോയിക്കൊപ്പം പേരുള്ള വിജയന്‍പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതിന് കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനം മാറ്റിവെച്ചേക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനുമെതിരെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് കമ്പനി ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ സംഭവം വിശദീകരിക്കാനാണ് കമ്പനി വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്താണ് വാര്‍ത്താസമ്മേളനത്തില്‍ പറയുകയെന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിന് പോലും വ്യക്തതിയില്ല. ബിനോയ് കോടിയേരിക്ക് അനുകൂലമായാണോ പ്രതികൂലമായാണോ കമ്പനി നിലപാട് എടുക്കുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പണത്തിന്റെ കാര്യത്തില്‍ ബിനോയിയും ശ്രീജിത്തും ജാസ് കമ്പനിയുമായി ധാരണയിലെത്തിയതായാണ് വിവരം. ഈ സാഹചര്യത്തില്‍ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി ബിനോയ്ക്ക് അനുകൂലമായ നിലപാടായിരിക്കും സ്വീകരിക്കുകയെന്നാണ് സൂചന. ധാരണയായതിന്റെ പേരില്‍ വാര്‍ത്താസമ്മേളനം വേണ്ടെന്നുവെയ്ക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

Tags:    

Similar News