റമദാനിലെ സന്ദര്‍ശക തിരക്കുകളില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്

Update: 2018-05-30 20:10 GMT
Editor : admin
റമദാനിലെ സന്ദര്‍ശക തിരക്കുകളില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്
Advertising

ഇന്ത്യയില്‍ ഇസ്ലാം മതത്തിന് തുടക്കമിട്ട മത കേന്ദ്രമെന്ന നിലയില്‍ നിരവധി സന്ദര്‍ശകരാണ് ചേരമാന്‍ മസ്ജിദ് കാണാന്‍ ദിവസവും എത്തുന്നത്.

Full View

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്. പ്രവാചക ശിഷ്യനായ മാലിക് ബിന്‍ ദീനാറാണ് പള്ളിയുടെ സ്ഥാപകന്‍. വാസ്തുശില്‍പകലയിലും വ്യത്യസ്തമായ പള്ളി കാണാന്‍ റമദാനില്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.

കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ രാജ്യഭാരം പ്രാദേശിക പ്രമുഖരെ ഏല്പ്പി ച്ച് മക്കയിലേക്ക് പോയി ഇസ്ലാംമതം സ്വീകരിച്ചുവെന്നാണ് ചരിത്രം. അറേബ്യയില്‍ വെച്ച് മരിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ അന്ത്യാഭിലാഷം മാതൃഭാഷയില്‍ കുറിപ്പുകളാക്കി സുഹൃത്തുക്കളെ ഏല്പ്പി ച്ചു. ഈ കുറിപ്പുകളുമായി പിന്നീട് കൊടുങ്ങല്ലൂരിലെത്തിയ മാലിക് ബിന്‍ ദിനാറിനെയും സംഘത്തെയും സ്വീകരിച്ച പ്രാദേശിക പ്രമുഖര്‍ പള്ളി നിര്‍മിക്കാന്‍ അനുമതി നല്‍കി. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീംപള്ളി കൊടുങ്ങല്ലൂരിലുയര്‍ന്നു.

ഇന്ത്യയില്‍ ഇസ്ലാം മതത്തിന് തുടക്കമിട്ട മത കേന്ദ്രമെന്ന നിലയില്‍ നിരവധി സന്ദര്‍ശകരാണ് ചേരമാന്‍ മസ്ജിദ് കാണാന്‍ ദിവസവും എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചരിത്രാന്വേഷകരും ഇവിടെ പതിവ് സന്ദര്‍ശകരാണ്. ഇവര്‍ക്കായി മ്യൂസിയവും ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News