വിവരാവകാശ നിയമ വിവാദത്തില്‍ സിപിഎം - സിപിഐ പോര് തുടരുന്നു

Update: 2018-05-31 16:57 GMT
Editor : admin
Advertising

മന്ത്രിസഭാ തീരുമാനം വിവരാരവകാശ പ്രകാരം നല്‍കില്ലെന്നസര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . എന്നാല്‍ ആരോപണംതള്ളിയ മുഖ്യമന്ത്രിചിലര്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് വിമര്‍ശിക്കുകയും...

വിവരവാകശ നിയമ വിവാദത്തില്‍ സിപിഎംസിപിഐ പോര് തുടരുന്നു . മന്ത്രിസഭാ തീരുമാനം വിവരാരവകാശ പ്രകാരം നല്‍കില്ലെന്നസര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു . എന്നാല്‍ ആരോപണംതള്ളിയ മുഖ്യമന്ത്രിചിലര്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് വിമര്‍ശിക്കുകയും ചെയ്യ്തു ... ജനങ്ങളുടെ അറിയാനുള്ള അവകാശത്തെതടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍‌ വസ്തുതകള്‍ വളച്ചൊടിക്കാനും ഭരണകൂടത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് വിവരങ്ങള്‍ മറച്ചുവെക്കുന്നതെന്നും വിമര്‍ശിച്ചു

ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത ഇടതുപക്ഷ സർക്കാറിനുണ്ടെന്ന് മറക്കരുതെന്നും കാനം പറഞ്ഞു . എന്നാല്‍ വിവരാവകാശ നിയമത്തിന് സര്‍ക്കാര്‍ എതിരാണെന്ന വാദം ശരിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി കാര്യങ്ങള്‍ അറിയാവുന്ന ചിലര്‍ ആര്‍ക്ക് വേണ്ടിയാണ് പുകമറ സൃഷ്ടിക്കുന്നതെന്നുംമുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News