എം എം മണിയെ പരിഹസിച്ച് ജനയുഗത്തില്‍ ലേഖനം
കക്കൂസ് മുറിയിലെ അയ്യപ്പപൂജ, പ്രസവാശുപത്രിയിലെ കുരിശ് എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ എം എം മണിയെ കണക്കറ്റ് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു
മുഖ്യമന്ത്രിയെയും എം എം മണിയെയും പരോക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രത്തില്‍ ലേഖനം. ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി ആരാധനായലങ്ങള്‍ പൊളിച്ചിട്ടുണ്ട്. അപ്പോഴൊന്നുമില്ലാത്ത ഈ കുരിശ് പ്രേമത്തില്‍ നിഗൂഢതയുണ്ട്. ഇത് മനസിലാക്കാന്‍ കഴിയാത്ത വിഢികളല്ല പ്രബുദ്ധകേരളത്തിലുള്ളതെന്നും ജനയുഗം പറയുന്നു. മിടുക്കനായ ഐഎഎസ് ഉദ്യോഗസ്ഥരെ ഭ്രാന്തനെന്ന് വിളിക്കുന്നുവെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു
പാപാത്തിചോലയില്‍ കുരിശ് പൊളിച്ച് മാറ്റിയതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ ഉള്ളത്. കക്കൂസ് മുറിയിലെ അയ്യപ്പപൂജ, പ്രസവാശുപത്രിയിലെ കുരിശ് എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ എം എം മണിയെ കണക്കറ്റ് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പളഅളിത്തുറയിലും മതികെട്ടാന്‍ചോലയിലും കള്ളക്കുരിശ് പറച്ചെറിപ്പോള്‍ ഒരു മന്ത്രിയും ഗ്വാഗ്വാ വിളിച്ചിട്ടില്ല. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി എത്രയോ മുസ്ലീം, ക്രിസ്ത്യന്‍ പള്ളികളും ഹിന്ദു ദേവാലയങ്ങളും ഇപ്പോഴും പൊളിച്ച് മാറ്റുന്നുണ്ട്. അപ്പോഴൊന്നുമില്ലാത്ത ഈ കുരിശ് പ്രേമത്തില്‍ നിഗൂഢതയുണ്ട്. ഇത് മനസ്സിലാക്കാന്‍ കഴിയാത്ത വിഢികളല്ല പ്രബുദ്ധകേരളത്തിലുള്ളതെന്നും മുഖ്യമന്ത്രിക്ക് ജനയുഗം മറുപടിയായി നല്‍കുന്നുണ്ട്.
ദേവിക എഴുതിയ ലേഖനത്തില്‍ എം എം മണിയെ പരിഹസിക്കുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ മിടുക്കനാണെന്ന് അധ്യാപകര്‍ വരെ പറഞ്ഞിട്ടുണ്ട്. വണ്‍, ടു, ത്രീ വരെ മനോരോഗ ചികിത്സ പഠിച്ച വിദഗ്ധന്‍ ഈ ഐഎഎസ് മിടുക്കനെ ഭ്രാന്തനെന്ന് ചാപ്പ കുത്തി ഊളമ്പാറക്ക് അയക്കണമെന്നാണ് പറയുന്നത്. തന്‍റെ കോപ്രായങ്ങള്‍ക്ക് കയ്യടിക്കാത്ത ഉദ്യോഗസ്ഥരെ ഭ്രാന്തനെന്നും കോന്തനെന്നും മദ്യപാനിയെന്നും പഴിക്കുന്നുണ്ടെന്നും മണിയെ ജനയുഗം കുറ്റപ്പെടുത്തുന്നു. ബ്രേക്കില്ലാത്ത നാക്കും അധികാരത്തിന്‍റെ ഗര്‍വ്വും കൂടി ചാലിച്ചപ്പോള്‍ ആര്‍ക്കും എന്തും പറയാമെന്നായി എന്ന് എഴുതിയാണ് ലേഖനം അവസാനിപ്പിക്കുന്നത്.