നഴ്സുമാരുടെ സമരം നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് കോടതി

Update: 2018-05-31 11:10 GMT
നഴ്സുമാരുടെ സമരം നേരിടാന്‍ എസ്മ പ്രയോഗിക്കണമെന്ന് കോടതി
Advertising

സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്

സംസ്ഥാനത്ത് നഴ്സുമാര്‍ നടത്തുന്ന സമരം നേരിടാന്‍ അവശ്യവസ്തു ലഭ്യതയുറപ്പാക്കുന്ന എസ്മ നിയമം പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സമരക്കാര്‍ മനുഷ്യജീവന് വിലകല്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ബലം പ്രയോഗിച്ച് സമരം നേരിടാനാണെന്ന് ശ്രമമെങ്കില്‍ അപ്പോള്‍ കാണാമെന്നായിരിന്നു നഴ്സുമാരുടെ സംഘടനയായ യുണൈറ്റ‍ഡ് നഴ്സസ് അസോസിയേഷന്റെ പ്രതികരണം.

Full View

സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹരജി പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി സുപ്രധാന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്.നഴ്സുമാര്‍ മനുഷ്യജീവന് വില കല്‍പ്പിക്കണം, മനുഷ്യജീവനാണ് വലുത്. അതുകൊണ്ട് അവശ്യവസ്തു ലഭ്യത ഉറപ്പാക്കുന്ന എസ്മ നിയമം പ്രയോഗിക്കണമെന്നും ഇതിനാവശ്യമായ നടപടികള്‍ ജില്ലാപൊലീസ് മേധാവിമാര്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ശക്തമായ സമരവുമായി തന്നെ മുന്നോട്ട് പോകാണ് നഴ്സുമാരുടെ സംഘടനയുടെ തീരുമാനം.

അതേസമയം ന്ഴുസമാരുടെ സമരം മൂലം കാസര്‍ഗോ‍ഡ്, കണ്ണൂര്‍ ജില്ലകളിലെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കാസര്‍ഗോഡ് 10 ഉം കണ്ണൂരില്‍ 12 ആശുപത്രികളിലാണ് സമരം നടക്കുന്നത്. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനമാകെയുള്ള സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിശ്ചലമാകും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് നഴ്സുമാര്‍ ഉറ്റ് നോക്കുന്നത്.

Tags:    

Similar News