ജിഷയുടെ കൊലപാതകം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

Update: 2018-05-31 20:47 GMT
Editor : admin
ജിഷയുടെ കൊലപാതകം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
Advertising

ജിഷയുടെ കൊലപാതകം ഡല്‍ഹി നിര്‍ഭയ സംഭവത്തെക്കാള്‍ ക്രൂരവും പൈശാചികവുമാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. പകല്‍ നടന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പറ്റിയില്ലെന്ന് പറയുന്നത് പൊലീസിന് നാണക്കേടാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.

Full View

ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ദേശം. സംഭവത്തില്‍ കേരള പട്ടികജാതി കമ്മീഷനും സ്വമേധയാ കേസെടുത്തു.

ജിഷയുടെ കൊലപാതകം ഡല്‍ഹി നിര്‍ഭയ സംഭവത്തെക്കാള്‍ ക്രൂരവും പൈശാചികവുമാണെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തല്‍. പകല്‍ നടന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പറ്റിയില്ലെന്ന് പറയുന്നത് പൊലീസിന് നാണക്കേടാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ തിരക്കുണ്ടെങ്കിലും തെളിവുകള്‍ മായുന്നതിന് മുന്പ് അന്വേഷണം പൂര്‍ത്തിയാക്കണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഈ മാസം 30ന് ഹാജരാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പട്ടികജാതി കമ്മീഷനും കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി ചുമതലപ്പെടുത്തണണമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് സംസ്ഥാന വ്യാപകമാക്കണമെന്നും മുഴുവന്‍ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഈ സ്ക്വാഡിനെ ഏല്‍പ്പിക്കണമെന്നും കമ്മീഷന്റെ നിര്‍ദേശത്തിലുണ്ട്. ഇതുസംബന്ധിച്ച തുടര്‍വിചാരണ ഈ മാസം 28ന് ഉണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ സമഗ്രവും ധ്രുതഗതിയിലുമുള്ള അന്വേഷണം നടത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News