അസ്‍ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം തടഞ്ഞുവെച്ചതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം
നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ അസ്‍ലമിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരം തടഞ്ഞുവെച്ചതിന് എതിരെ കോഴിക്കോട് ജില്ലാ കലക്ടറുടെ വസതിക്ക് മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം
നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം തടഞ്ഞ് വെച്ചതിന് എതിരായ യൂത്ത് ലീഗ് പ്രതിഷേധത്തില്‍ സംഘര്‍ഷം. അസ്ലമിന്റെ മാതാവിനേയും യൂത്ത് ലീഗ് നേതാക്കളേയും അറസ്റ്റ് ചെയ്തതിന് എതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടക്കാവ് പോലീസ് ഉപരോധിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.
12 മണിയോടെ കലക്ടറുടെ കാംപ് ഓഫീസിലെത്തിയ യൂത്ത് ലീഗ് നേതാക്കളേയും അസ്ലമിന്റെ മാതാവ് സുബൈദയേയും പോലീസ് അറസ്റ്റ് ചെയ്തു പിന്നാലെ അറസ്റ്റ് ചെയതവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നടക്കാവ് സ്റ്റേഷന്‍ ഉപരോധിച്ചു. അനുനയിപ്പാക്കാന്‍ എത്തിയ ലീഗ് സെക്രട്ടറി മായിന്‍ ഹാജിയോടും പ്രവര്‍ത്തകര്‍ തട്ടികയറി. ഇതോടെ നിസഹായവസ്ഥ പോലീസിനോട് പറഞ്ഞ് മായിന്‍ ഹാജിയുടെ പിന്‍മാറ്റം. പോലീസ് ലാത്തി വീശി
പിന്നീട് നടന്ന ചര്‍ച്ചയ്ക്ക് ഒടുവില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. എഡിഎമ്മുമായി നടന്ന ചര്‍ച്ചയ്ക്ക് ഒടുവില്‍ നഷ്ടപരിഹാര തുക വിട്ടു കൊടുക്കാന്‍ ഉടന്‍ തന്നെ സര്‍ക്കാരിലേക്ക് കത്ത് എഴുതുമെന്ന് ഉറപ്പ് നല്‍കി. കലക്ടര്‍ പലതവണ ഉറപ്പ് നല്‍കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്ന് അസ്ലമിന്റെ മാതാവും സുബൈദയും കുറ്റപ്പെടുത്തി