പൊതുമേഖല സ്പിന്നിംഗ് മില്ലുകള്‍ തൊഴിലാളികളുടെ പിഎഫ് അടക്കുന്നില്ല

Update: 2018-06-01 05:36 GMT
Editor : Sithara
പൊതുമേഖല സ്പിന്നിംഗ് മില്ലുകള്‍ തൊഴിലാളികളുടെ പിഎഫ് അടക്കുന്നില്ല
Advertising

തൊഴിലാളികളില്‍ നിന്നും പിരിക്കുന്ന ഇപിഎഫ് തുക പോലും അടക്കാതെ വകമാറ്റി ചെലവഴിക്കുന്നതായാണ് പരാതി.

സംസ്ഥാനത്തെ പൊതുമേഖല സ്പിന്നിംഗ് മില്ലുകള്‍ തൊഴിലാളികളുടെ പിഎഫ് തുക അടക്കുന്നില്ല. തൊഴിലാളികളില്‍ നിന്നും പിരിക്കുന്ന ഇപിഎഫ് തുക പോലും അടക്കാതെ വകമാറ്റി ചെലവഴിക്കുന്നതായാണ് പരാതി. മില്ലുകള്‍ പിഎഫ് തുകയില്‍ കുടിശ്ശിക വരുത്തിയെന്ന് വ്യക്തമാക്കുന്ന രേഖ മീഡിയവണിന് ലഭിച്ചു.

Full View

വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ സ്പിന്നിംഗ് മില്ലുകളിലാണ് ഏറ്റവും അധികം പിഎഫ് കുടിശിക ഉള്ളത്. അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാറില്‍ നിന്നും 300 കോടി രൂപയുടെ സഹായം ലഭിച്ചിട്ടും നഷ്ടത്തിലായതിനാല്‍ പിഎഫ് തുക അടക്കാന്‍ കഴിയുന്നില്ലെന്നാണ് മാനേജ്മെന്‍റുകളുടെ വിശദീകരണം. പിഎഫ് തുകയിലും ഇഎസ്ഐ തുകയിലും തിരിമറി നടത്തിയതിന് തൃശൂര്‍ വാഴാനി സഹകരണ മില്‍ എംഡിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരുകയാണ്. തൊഴിലാളികള്‍ പിഎഫ് ഫണ്ടില്‍ നിന്നും ലോണ്‍ എടുക്കാന്‍ ശ്രമം നടത്തുമ്പോഴാണ് വന്‍ കുടിശ്ശികയുള്ള വിവരം അറിയുന്നത്. തൊഴിലാളികളില്‍നിന്നും പിരിച്ചെടുക്കുന്ന വിഹിതം പോലും പല മില്ലുകളും അടക്കുന്നില്ല.

കണ്ണൂര്‍ സ്പിന്നിംഗ് മില്‍ അഞ്ച് മാസത്തെ കുടിശിക ഇനത്തില്‍ 30 ലക്ഷം അടക്കാനുണ്ട്. 2016 നവംബര്‍ മുതല്‍ മലപ്പുറം സഹകരണ മില്‍ തൊഴിലാളികളുടെ വിഹിതവും മില്ലിന്‍റെ വിഹിതവും അടച്ചിട്ടില്ല. ഈ ഇനത്തില്‍ 222.38 ലക്ഷം രൂപ അടക്കാനുണ്ട്. കുറ്റിപ്പുറം മാല്‍കോടെക്സ് ഒരു മാസത്തെ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. തൃശൂര്‍ വാഴാനി സ്പിന്നിംഗ് മില്‍ 209 ലക്ഷം രൂപ ഇപിഎഫിലേക്ക് അടക്കാനുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ കോട്ടയം പ്രിയദര്‍ശിനി സഹകരണമില്‍ ഇപിഎഫ് തുക അടക്കുന്നില്ല. 46 ലക്ഷം രൂപയാണ് കുടിശ്ശിക. കൊല്ലം സഹകരണ സ്പിന്നിംഗ് മില്‍ 120 ലക്ഷം രൂപ പിഎഫ് ഫണ്ടിലേക്ക് അടക്കാനുണ്ട്. പല മില്ലുകളും ഇഎസ്ഐ തുക അടക്കാത്തത് തൊഴിലാളികളുടെ ചികിത്സാ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News