പരിചയസമ്പത്തും യുവത്വവും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന പട്ടാമ്പി മണ്ഡലം
ഇ.എം.സിനെ നാല് തവണ നിയമസഭയില്‍ എത്തിച്ച മണ്ഡലമാണ് പട്ടാമ്പി. എന്നാല്‍ കഴിഞ്ഞ മൂന്ന് തവണയും പട്ടാമ്പിക്കാര്‍ യു.ഡി.എഫിനെ പിന്തുണച്ചു.
പരിചയസമ്പത്തും യുവത്വമവും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്ന പട്ടാമ്പി മണ്ഡലത്തില്‍ ഇത്തവണത്തെ പോരാട്ടം തീപാറും. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവാക്കളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് മുന്നണികള്‍.
ഇ.എം.സിനെ നാല് തവണ നിയമസഭയില്‍ എത്തിച്ച മണ്ഡലമാണ് പട്ടാമ്പി. എന്നാല്‍ കഴിഞ്ഞമൂന്ന് തവണയും പട്ടാമ്പിക്കാര്‍ യു.ഡി.എഫിനെ പിന്തുണച്ചു. മണ്ഡലം നിലനിര്‍ത്താന്‍ സിറ്റിംഗ് എം.എല്‍.എ സി.പി മുഹമ്മദിന് യു.ഡി.എഫ് വീണ്ടും അവസരം നല്കുബോള്‍ ജെഎന്‍യു വിദ്യാര്‍ത്ഥി മുഹമ്മദ് മുഹ്‍സിനെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.
ഇരു മുന്നണികള്‍ക്കും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് പട്ടാമ്പി. പ്രമുഖ ഇടത് നേതാക്കളെ വിജയപ്പിച്ച മണ്ഡലം 2001 മുതല്‍ യു.ഡി.എഫിന്‍റെ സി.പി മുഹമ്മദിനാണ് തിരഞ്ഞെടുത്തത്. എന്നാല്‍ കന്നയ്യകുമാറിന്‍റെ സഹപ്രവര്‍ത്തകനായ മുഹമ്മദ് മുഹ്‍സിന്‍ സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലം തിരിച്ച് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിറ്റിംഗ് എം.എല്‍.എ വോട്ട് തേടുബോള്‍ യുവാക്കാളെ കയ്യിലെടുക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നത്.
എന്നാല്‍ മണ്ഡലത്തിലെ യുവാക്കള്‍ അടക്കമുള്ളവര്‍ തനിക്കൊപ്പം തന്നെയുണ്ടെന്നാണ് സിപി മുഹമ്മദ് പറയുന്നത്.
യുവാക്കളെ കൂടെ നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിയെ യുഡിഎഫ് മണ്ഡലത്തില്‍ കൊണ്ടുവരുബോള്‍ കന്നയ്യ കുമാറിനെ തന്നെ ഇറക്കി ഇതിന് തിരിച്ചടി നല്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ബിജെപിയെ കൂടാതെ വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത് എല്‍.ഡി.എഫിനും യു.ഡി.എഫും ഒരുപോലെ വെല്ലുവിളിയാകും.