ആഭ്യന്തര വകുപ്പിനേയും, സിപിഐയേയും വിമർശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം
സർക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അവാർഡ് നൽകി സ്വീകരിച്ചെന്നും, സി പി എമ്മിനെ വിമർശിച്ചത് കൊണ്ടാണ് കാനം രാജേന്ദ്രന് വാർത്ത താരത്തിനുള്ള പുരസ്കാരം..
ആഭ്യന്തര വകുപ്പിനേയും, സി പി ഐയേയും വിമർശിച്ച് സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ല സമ്മേളനം. സർക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അവാർഡ് നൽകി സ്വീകരിച്ചെന്നും, സി പി എമ്മിനെ വിമർശിച്ചത് കൊണ്ടാണ് കാനം രാജേന്ദ്രന് വാർത്ത താരത്തിനുള്ള പുരസ്കാരം ലഭിച്ചതെന്നും യോഗത്തിൽ വിമർശമുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജനെതിരെ ഉയർന്ന ലാവ്ലിലിൻ കേസ് അടക്കം ജില്ലാ സമ്മേളനത്തിൽ ഉയർന്ന് വന്നു. കേരളത്തിലെ മുതിർന്ന നേതാക്കളുടെ കേസ് സുപ്രീം കോടതിയിൽ ഉണ്ടെന്നും, ചിലർ നൽകിയതിന് പിന്നിൽ മറ്റ് ചില കക്ഷികൾ ആണെന്നുള്ള ആരോപണം ഉയർന്ന് വന്നിടുണ്ട്. ചില മണ്ഡലങ്ങളിലെ ഇടപെടലുകളിൽ ജില്ലയിലെ പ്രധാനപ്പെട്ട പ്രദേശിക രാഷ്ട്രീയ നേതാക്കൾക്ക് വീഴ്ച പറ്റിയെന്ന് അംഗിരിക്കുന്ന സാഹചര്യത്തിൽ ഗതാഗത പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. സി പി ഐ തിരേയും ചർച്ചയിൽ കടുത്ത വിമർശങ്ങൾ ഉണ്ടായി. സി പി എമ്മിനെ വിമർശിച്ചാണ് സി പി ഐ നിലനിൽക്കുന്നതെന്നും, അതിന് പരിഹാരം കാണണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.