കേരളത്തില്‍ ബലാത്സംഗകേസുകള്‍ 5 കൊല്ലംകൊണ്ട് ഒന്നര ഇരട്ടിയായതായി കണക്കുകള്‍

Update: 2018-06-01 10:10 GMT
Editor : admin
കേരളത്തില്‍ ബലാത്സംഗകേസുകള്‍ 5 കൊല്ലംകൊണ്ട് ഒന്നര ഇരട്ടിയായതായി കണക്കുകള്‍
Advertising

അതിക്രമത്തിനു ഇരയാകുന്ന സ്ത്രീകള്‍ ഭൂരിഭാഗവും പിന്നോക്ക ദളിത്‌ വിഭാഗത്തില്‍ പെട്ടവരാണെന്നു പോലീസ് റിപ്പോര്‍ട്ട്‌.

അതിക്രമത്തിനു ഇരയാകുന്ന സ്ത്രീകള്‍ ഭൂരിഭാഗവും പിന്നോക്ക ദളിത്‌ വിഭാഗത്തില്‍ പെട്ടവരാണെന്നു പോലീസ് റിപ്പോര്‍ട്ട്‌. കേരളത്തില്‍ ബലാത്സംഗ കേസുകള്‍ കഴിഞ്ഞ 5 കൊല്ലം കൊണ്ട് ഒന്നര ഇരട്ടിയായതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അക്രമത്തിനിരയാകുന്ന സ്ത്രീകളുടെ സാമൂഹ്യ പശ്ചാത്തലം പരിഗണിക്കുകയാണെങ്കില്‍ പിന്നോക്ക വിഭാഗത്തിപ്പെട്ട സ്ത്രീകളില്‍ 38.8%വും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ 24.7 %വും മറ്റ് വിഭാഗങ്ങളില്‍‌ 25 .9 %വും അതിക്രമത്തിനിരയാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പിന്നോക്ക, പിന്നോക്ക ദളിത്‌ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നതിൽ അധികവും. കഴിഞ്ഞ 5 വര്‍ഷമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍
രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ അക്രമങ്ങള്‍ക്ക് വിധേയരാകുന്നത് 75%വും ഈ വിഭാഗങ്ങളില്‍ പെട്ടവരാണ്.
അതേ സമയം സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ പെട്ടവരുടെ കേസുകള്‍ പലപ്പോഴും പോലിസിലേക്ക് റിപ്പോർട്ട്‌ ചെയ്ചപ്പെടാറില്ല. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് കാണിക്കുന്ന ആവേശം താഴെക്കിടയില്‍ പെട്ട മനുഷ്യരുമായി ബന്ധപ്പെട്ട കേസുകളില്‍ ഉണ്ടാകാറില്ല.

2010ല്‍ 2011-2015ൽ
ബലാത്സംഗം 617 1200 (ശരാശരി)
മറ്റു അതിക്രമങ്ങൾ 2900 3800


2010 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ബലാത്സംഗ കേസുകള്‍ കൂടി വരുന്നുണ്ട്. 2010 ൽ 617 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2011-2015 കാലത്ത് ഇത് ശരാശരി 1200 എന്ന തോതില്‍ വര്‍ധിക്കുകയാണ് ഉണ്ടായതെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News