ചെന്നൈ ട്രയിന്‍ കൊള്ള; അന്വേഷണം കൊച്ചിയിലേക്കും
പാഴ്സല്‍ ട്രെയിന്‍ പുറപ്പെട്ടത് കൊച്ചിയില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്
ചെന്നൈ സേലം ട്രെയിനില്‍ നടന്ന കവര്‍ച്ച സംബന്ധിച്ച അന്വേഷണം കൊച്ചിയിലേക്ക്. കവര്‍ച്ച നടന്ന പാഴ്സല്‍ കോച്ച് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടതാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്.തമിഴ്നാട് സിബിസിഐഡി സംഘം കൊച്ചിയില്‍ പരിശോധന നടത്തി
സേലത്ത് നിന്ന് ചെന്നൈയിലെ റിസര്‍വ്വ് ബാങ്കിലേക്ക് കൊണ്ടുപോവുകയായിരുന്ന അഞ്ചേമുക്കാല്‍ കോടി രൂപ മോഷ്ടിക്കപ്പെട്ടതായി ഒരാഴ്ച്ച മുമ്പാണ് കണ്ടെത്തിയത്.അതേ കുറിച്ച് തമിഴ്നാട് സിബിസിഐഡി സംഘം അന്വേഷണം നടത്തി വരികയാണ് ഇതിനിടിയിലാണ് കൊച്ചിയില്‍ നിന്നാണ് പാഴ്സല്‍ കോച്ച് പുറപ്പെട്ടതെന്ന വിവരം അന്വേഷണ സംഘത്തിന് കിട്ടുന്നത്.കോച്ച് പുറപ്പെടുന്നതിന് രണ്ട് ദിവസം മുന്പ് ഇതിന്‍റെ അറ്റകുറ്റപ്പണികള്‍ നടന്നത് സൌത്ത് യാര്‍ഡിലാണ്.ഇവിടെ വച്ച് സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്.എന്നാല്‍ സുരക്ഷാ വീഴ്ച്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും.