ജാതി മറികടക്കാന്‍ വിദ്യാഭ്യാസം മാത്രം പോരെന്ന് പാ രഞ്ജിത്

Update: 2018-06-02 15:46 GMT
Editor : Subin
ജാതി മറികടക്കാന്‍ വിദ്യാഭ്യാസം മാത്രം പോരെന്ന് പാ രഞ്ജിത്
Advertising

വിദ്യാഭ്യാസം നേടിക്കൊണ്ട് ജാതിയെ മറികടക്കാമെന്നത് മിഥ്യാധാരണയാണെന്ന് ഇത്രയും കാലത്തെ ദലിതരുടെ ചരിത്രം തെളിയിച്ചിട്ടുണ്ട്. സാമൂഹ്യ വിദ്യാഭ്യാസം കൂടി വേണം. അതുവഴിയുണ്ടാകുന്ന രാഷ്ട്രീയ ഉണര്‍വും പ്രധാനമാണ്...

Full View

വിദ്യാഭ്യാസത്തിലൂടെ മാത്രം ദലിതര്‍ക്ക് ജാതിവിവേചനം മറികടക്കാനാവില്ലെന്നും സാമൂഹ്യരാഷ്ട്രീയ മാറ്റത്തിലൂടെയേ അത് സാധ്യമാവൂ എന്നും തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്. കബാലിയില്‍ അംബേദ്കറെപ്പറ്റിയുള്ള സംഭാഷണങ്ങള്‍ ചേര്‍ത്തത് ബോധപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അയ്യങ്കാളി അനുസ്മരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങിയതാണ് ജാതി. വിദ്യാഭ്യാസം നേടിക്കൊണ്ട് ജാതിയെ മറികടക്കാമെന്നത് മിഥ്യാധാരണയാണെന്ന് ഇത്രയും കാലത്തെ ദലിതരുടെ ചരിത്രം തെളിയിച്ചിട്ടുണ്ട്. സാമൂഹ്യ വിദ്യാഭ്യാസം കൂടി വേണം. അതുവഴിയുണ്ടാകുന്ന രാഷ്ട്രീയ ഉണര്‍വും പ്രധാനമാണ്. അങ്ങനെയെ ജാതിയെ മറികടക്കാനാവൂ. കലയിലൂടെയാണ് സാമൂഹിക മാറ്റം കൊണ്ടുവരാനെളുപ്പമാണ്. കൂടുതല്‍ പേര്‍ക്ക് സന്ദേശം എത്തിക്കാന്‍ കഴിയുമെന്നതുകൊണ്ടാണ് കൊമേഴ്ഷ്യല്‍ ചിത്രങ്ങളെടുക്കുന്നത്. കബാലി സിനിമയില്‍ ആധുനിക വേഷത്തെപ്പറ്റി രജനികാന്ത് പറയുന്ന ഡയലോഗ് ബോധപൂര്‍വ്വം ഉള്‍പ്പെടുത്തിയതാണെന്നും രഞ്ജിത്ത് പറഞ്ഞു.

അംബേദ്കര്‍ കോട്ട് ധരിച്ചതിലും ഗാന്ധിജി കോട്ട് ഉപേക്ഷിച്ചതിലും രാഷ്ട്രീയമുണ്ടെന്ന ഡയലോഗ് ചേര്‍ത്തിട്ടുണ്ട്. അത് രജനിയിലൂടെ പറയിപ്പിച്ചത് എന്റെ മാത്രം ചിന്തയല്ല. എന്നെപ്പോലുള്ള അനേകം പേരുടെ ചിന്തയില്‍ നിന്നുണ്ടായതാണ്. അയ്യങ്കാളിയാണ് യഥാര്‍ഥ മഹാത്മായെന്നും പാ രഞ്ജിത് കൂട്ടിച്ചേര്‍ത്തു. കബാലിയില്‍ ശ്രദ്ധേയ വേഷം ചെയ്ത കലയരസന്‍ ഹരികൃഷ്ണനും പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News