സര്‍ക്കാര്‍ ബലിയാടാക്കിയെന്ന് കരുതുന്നില്ലെന്ന് ബെഹ്‍റ
Update: 2018-06-02 14:58 GMT
വിജിലന്‍സ് ഡയറക്ടറുടെ ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
വിജിലന്‍സ് മാന്വല്‍ പരിഷ്കരിക്കുമെന്ന് ലോക്‍നാഥ് ബെഹ്റ. വിജിലന്‍സില്‍ ഇന്റലിജന്‍സ് യൂണിറ്റ് സ്ഥാപിക്കും. അഴിമതി ആരോപണങ്ങളില്‍ ഡയറക്ടര്‍ അറിഞ്ഞ് മാത്രമേ കേസെടുക്കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കും. സെന്‍കുമാറിന്റെ പുനര്‍നിയമന വിവാദത്തില്‍ സര്‍ക്കാര്‍ തന്നെ ബലിയാടാക്കിയെന്ന് കരുതുന്നില്ലെന്നും ബെഹ്റ പറഞ്ഞു. വിജിലന്‍സ് ഡയറക്ടറുടെ ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.